Currency

ഇന്ത്യയിൽ ഫേസ്ബുക്ക് ഉപയോഗിക്കുന്നവരിൽ സ്ത്രീകൾ 24 ശതമാനം മാത്രം!

സ്വന്തം ലേഖകൻSunday, September 11, 2016 8:55 am

സിംഗപ്പൂര്‍ ആസ്ഥനമാക്കി പ്രവര്‍ത്തിക്കുന്ന മെന്‍ലോ പാര്‍ക്ക് കമ്പനി പുറത്ത് വിട്ട കണക്കുകൾ പ്രകാരം ഇന്ത്യയിലെ ഫേസ്ബുക്ക് ഉപയോഗ്താക്കളിൽ 76 ശതമാനവും പുരുഷന്മാരാണ്.

ന്യൂഡൽഹി: അഗോളതലത്തിൽ ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത് ആയിരുന്നിട്ടും ഇന്ത്യയിൽ ഫേസ്ബുക്ക് ഉപയോഗിക്കുന്നവരിൽ സ്ത്രീകൾ 24 ശതമാനം മാത്രം. സിംഗപ്പൂര്‍ ആസ്ഥനമാക്കി പ്രവര്‍ത്തിക്കുന്ന മെന്‍ലോ പാര്‍ക്ക് കമ്പനി പുറത്ത് വിട്ട കണക്കുകൾ പ്രകാരം ഇന്ത്യയിലെ ഫേസ്ബുക്ക് ഉപയോഗ്താക്കളിൽ 76 ശതമാനവും പുരുഷന്മാരാണ്.

2015 മാര്‍ച്ചിന് ശേഷം ഇന്ത്യയില്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം 23% വര്‍ധിച്ചിട്ടുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. സ്ത്രീകൾക്ക് സ്വാതന്ത്ര്യമില്ലാത്തതാണ് ഇതിനു കാരണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഗുജറാത്തിലെ മെഹ്സാനാ ജില്ലയിലെ സുരാജ് ഗ്രാമത്തിലം യുപിയിലെ ബാസാവുലി ഗ്രാമത്തിലും മുസാഫര്‍നഗര്‍ ഖാപ് പഞ്ചായത്തിലെ 46 ഗ്രാമങ്ങളിലും സ്ത്രീകള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് നിരോധിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

അതേസമയം, ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്റെ കണക്കനുസരിച്ച്‌ ഇന്ത്യയില്‍ ഇന്റർനെറ്റ് ഉപയോഗിക്കുന്നവരിൽ 65 ശതമാനവും പുരുഷന്മാരാണ്. 2016 ജൂണില്‍ ഗ്ലോബല്‍ അസോസിയേഷന്‍ ഓഫ് മൊബൈല്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ (ജിഎസ്‌എം) പുറത്തുവിട്ട വിവരം അനുസരിച്ചും ഇന്റർനെറ്റ് ഉപയോഗ്താക്കളിൽ സ്ത്രീകളുടെ എണ്ണം വളരെ കുറവാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x