Currency

നാഷണല്‍ ജോഗ്രഫികിന്റെ 24 മണിക്കൂർ ലോകസഞ്ചാര പട്ടികയില്‍ കേരളവും

സ്വന്തം ലേഖകൻFriday, October 21, 2016 5:05 pm

ദക്ഷിണേഷ്യയില്‍ നിന്ന് പട്ടികയില്‍ ഇടം നേടിയ ഏക സ്ഥലമായിരിക്കുകയാണ് ആലപ്പുഴയിലെ കാക്കത്തുരുത്ത്. ഇവിടുത്തെ സൂര്യാസ്തമയമാണു കേരളത്തിന് സ്ഥാനം നേടിക്കൊടുത്തത്.

അലപ്പുഴ: ലോകത്തിലെ പ്രമുഖ മാസികയിലൊന്നായ നാഷനല്‍ ജ്യോഗ്രഫിക് മാസികയുടെ 24 മണിക്കൂര്‍ ലോകസഞ്ചാരപ്പട്ടികയില്‍ കേരളവും. ദക്ഷിണേഷ്യയില്‍ നിന്ന് പട്ടികയില്‍ ഇടം നേടിയ ഏക സ്ഥലമായിരിക്കുകയാണ് ആലപ്പുഴയിലെ കാക്കത്തുരുത്ത്. ഇവിടുത്തെ സൂര്യാസ്തമയമാണു കേരളത്തിന് സ്ഥാനം നേടിക്കൊടുത്തത്.

ഒരു ദിവസത്തിലെ ഒരോ മണിക്കൂറും ചെലവഴിക്കാന്‍ കഴിയുന്ന ലോകത്തിലെ ഏറ്റവും മനോഹരമായ 24 സ്ഥലങ്ങളാണ് നാഷണല്‍ ജ്യോഗ്രഫിക്കിന്റെ 24 മണിക്കൂര്‍ ലോകസഞ്ചാര പട്ടികയിലുള്ളത്. ഇത് പ്രകാരം വൈകിട്ട് ആറുമണി തൊട്ടുള്ള ഒരു മണിക്കുര്‍ ചിലവഴിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് കാക്കതുരുത്ത് എന്നാണ് നാഷണല്‍ ജ്യോഗ്രഫിക് പറയുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x