ജീവിത പങ്കാളികളെ കണ്ടെത്തുന്നതിനായി അംഗപരിമിതര്‍ക്ക് പേരും വയസും ഒപ്പം ഫോട്ടോയും നല്‍കി ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാം. വിശദ പരിശോധനക്ക് ശേഷമാണ് ആപ്പില്‍ അംഗത്വം നല്‍കുക. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ചാറ്റ് ചെയ്യുന്നതിനുള്ള സൗകര്യവും ലഭ്യമാണ്. കാഴ്ചയില്ലാത്തവര്‍ക്കും ഉപയോഗിക്കാവുന്ന രീയിലാണ് ആപ്പ് പുറത്തിറക്കിയിട്ടുള്ളത്.
ന്യൂഡല്‍ഹി: ശാരീരികവും മാനസികവുമായി ഭിന്നശേഷിയുള്ളവര്‍ക്ക് മനസിനിണങ്ങിയ ജീവിത പങ്കാളികളെ കണ്ടെത്താന്‍ മൊബൈല്‍ ആപ്. Inclov എന്ന പേരിലാണ് മൊബൈല്‍ ആപ് പുറത്തിറക്കിയിട്ടുള്ളത്. 2014ല്‍ ഓഫ്‌ലൈനായി തുടങ്ങിയ വിവാഹ ബ്യൂറോ പരിഷ്‌കരിച്ച് സേവനം വിപുലപ്പെടുത്തുകയായിരുന്നു.
ജീവിത പങ്കാളികളെ കണ്ടെത്തുന്നതിനായി അംഗപരിമിതര്‍ക്ക് പേരും വയസും ഒപ്പം ഫോട്ടോയും നല്‍കി ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാം. വിശദ പരിശോധനക്ക് ശേഷമാണ് ആപ്പില്‍ അംഗത്വം നല്‍കുക. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ചാറ്റ് ചെയ്യുന്നതിനുള്ള സൗകര്യവും ലഭ്യമാണ്. കാഴ്ചയില്ലാത്തവര്‍ക്കും ഉപയോഗിക്കാവുന്ന രീയിലാണ് ആപ്പ് പുറത്തിറക്കിയിട്ടുള്ളത്. ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.