Currency

ആദായ നികുതി ഭേദഗതി ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു

സ്വന്തം ലേഖകൻMonday, November 28, 2016 5:59 pm

വെളിപ്പെടുത്താത്ത സ്വത്തുക്കള്‍ക്ക് 30% നികുതിയും കണക്കില്‍പ്പെടാത്ത സ്വത്തുക്കള്‍ക്ക് 10% പിഴയും ഈടാക്കുന്നതാണ് പുതിയ ഭേദഗതി. 33% സര്‍ചാര്‍ജും ഈടാക്കാന്‍ ശിപാര്‍ശയുണ്ട്.

ന്യൂഡൽഹി: ആദായ നികുതി ഭേദഗതി ബില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ലോക്സഭയില്‍ അവതരിപ്പിച്ചു. വെളിപ്പെടുത്താത്ത സ്വത്തുക്കള്‍ക്ക് 30% നികുതിയും കണക്കില്‍പ്പെടാത്ത സ്വത്തുക്കള്‍ക്ക് 10% പിഴയും ഈടാക്കുന്നതാണ് പുതിയ ഭേദഗതി. 33% സര്‍ചാര്‍ജും ഈടാക്കാന്‍ ശിപാര്‍ശയുണ്ട്. 

പ്രധാന്‍ മന്ത്രി കല്യാണ്‍ യോജന പ്രകാരമാണ് കണക്കില്‍പ്പെടാത്ത സ്വത്തുക്കള്‍ ബാങ്കില്‍ നിക്ഷേപിക്കേണ്ടത്. ഗരീബ് കല്യാണ്‍ യോജന പ്രകാരം നിക്ഷേപിക്കപ്പെടുന്ന തുകയ്ക്ക് പലിശ ലഭിക്കില്ല. നാല് വര്‍ഷം കഴിഞ്ഞ് മാത്രമേ ഈ തുക പിന്‍വലിക്കാന്‍ അനുവദിക്കൂ. വെളിപ്പെടുത്താത്ത സ്വത്തുക്കള്‍ ആദായ നികുതി വകുപ്പ് അധികൃതര്‍ കണ്ടെത്തിയാല്‍ 75% നികുതിയും 10% പിഴയും ഈടാക്കാനുള്ള ശിപാര്‍ശയും ഭേദഗതിയില്‍ ഉള്‍പ്പെടുന്നു. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x