2015- 16 സാമ്പത്തിക വര്‍ഷം കരിപ്പൂരില്‍നിന്ന് 121.50 കോടിയാണ് എയര്‍പോര്‍ട്ട് അതോറിറ്റിക്ക് ലഭിച്ചത്. ചെലവ് 122.85 കോടിയുമായിരുന്നു. 2016- 17 സാമ്പത്തിക വര്‍ഷത്തില്‍ വരുമാനം വര്‍ധിച്ച് 130.8 കോടി അതോറിറ്റിക്ക് ലഭിച്ചു. എന്നാല്‍ ചെലവ് 135.4 കോടിയായി ഉയരുകയും ചെയ്തു.
തിരുവനന്തപുരം: കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണം വര്‍ധിച്ചു. മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് വുമാനത്താവളത്തിന്റെ നഷ്ടവും കൂടിയിട്ടുണ്ട്. യാത്രക്കാരുടെ എണ്ണത്തില്‍ 15 ശതമാനം വര്‍ധനവുണ്ടായപ്പോള്‍ നഷ്ടം 1.35 കോടിയില്‍ നിന്ന് 4.6 കോടിയായി വര്‍ധിച്ചു. വലിയ വിമാനങ്ങളുടെ സര്‍വിസ് ഇല്ലാതായതോടെയാണ് യാത്രക്കാരുടെ എണ്ണം വര്‍ധിച്ചിട്ടും നഷ്ടം കൂടിയത്.
2015- 16 സാമ്പത്തിക വര്‍ഷം കരിപ്പൂരില്‍നിന്ന് 121.50 കോടിയാണ് എയര്‍പോര്‍ട്ട് അതോറിറ്റിക്ക് ലഭിച്ചത്. ചെലവ് 122.85 കോടിയുമായിരുന്നു. 2016- 17 സാമ്പത്തിക വര്‍ഷത്തില്‍ വരുമാനം വര്‍ധിച്ച് 130.8 കോടി അതോറിറ്റിക്ക് ലഭിച്ചു. എന്നാല്‍ ചെലവ് 135.4 കോടിയായി ഉയരുകയും ചെയ്തു.
വലിയ വിമാനങ്ങളുടെ സര്‍വിസിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് മുമ്പ് ലാഭത്തിലായിരുന്നു കരിപ്പൂര്‍. തുടര്‍ന്നാണ് നഷ്ടം കൂടുതല്‍ നേരിട്ട് തുടങ്ങിയത്. 2013- 14ല്‍ 18.67 കോടിയാണ് ലാഭമായി ലഭിച്ചത്. 2016- 17 സാമ്പത്തിക വര്‍ഷം 26,51,008 പേരാണ് കരിപ്പൂര്‍ വഴി യാത്രയായത്. ഇതില്‍ 22,11,108 പേരും അന്താരാഷ്ട്ര യാത്രക്കാരരും 4,39,980 പേര് ആഭ്യന്തര യാത്രക്കാരുമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.