Currency

അസാധുവാക്കിയ നോട്ട് മാറാന്‍ ബാങ്കിലെത്തുന്നവരുടെ വിരലിൽ മഷി പുരട്ടും

സ്വന്തം ലേഖകൻTuesday, November 15, 2016 2:46 pm

ഒരേ ആളുകള്‍ തന്നെ പലതവണ ബാങ്കുകളില്‍ പണം മാറാന്‍ എത്തുന്നുവെന്നും ഇത് വഴി കള്ളപ്പണം മാറ്റിയെടുക്കുന്നുണ്ടെന്നുമുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.

ന്യൂഡൽഹി: അസാധുവാക്കിയ 500,1000 രൂപയുടെ നോട്ടുകൾ മാറ്റി വാങ്ങാൻ ബാങ്കിലെത്തുന്നവരുടെ വിരലുകളിൽ മഷി പുരട്ടുമെന്ന് കേന്ദ്ര സർക്കാർ. ഒരേ ആളുകള്‍ തന്നെ പലതവണ ബാങ്കുകളില്‍ പണം മാറാന്‍ എത്തുന്നുവെന്നും ഇത് വഴി കള്ളപ്പണം മാറ്റിയെടുക്കുന്നുണ്ടെന്നുമുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. ഒരിക്കല്‍ നോട്ടുമാറ്റിയവര്‍ വീണ്ടുമെത്തുന്നത് തടയാനാണ് ഈ തീരുമാനമെന്ന് കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി അറിയിച്ചു.

വ്യാജ നോട്ടുകള്‍ കണ്ടെത്താന്‍ പ്രത്യേക ടാസ്ക്ഫോഴ്സിനെ ഏര്‍പ്പെടുത്തുന്നതായിരിക്കും. ജന്‍ധന്‍ യോജന അക്കൗണ്ടുകളിലെ നിക്ഷേപങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കുകയും ചെയ്യും. പഴയനോട്ടുകള്‍ സ്വീകരിക്കാത്ത ആശുപത്രികള്‍ ഉണ്ടെങ്കില്‍ അവയ്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയ അദ്ദേഹം ആരാധനാലയങ്ങള്‍ നേര്‍ച്ചപ്പണം ബാങ്കുകളില്‍ നിക്ഷേപിക്കണമെന്നും അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x