
ന്യൂഡല്‍ഹി: രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പാദന (ജി.ഡി.പി.) വളര്‍ച്ച കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറയുമെന്ന് ഉറപ്പായി. 2016-17 ല്‍ വളര്‍ച്ച 7.1 ശതമാനത്തില്‍ ഒതുങ്ങുമെന്നാണ് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ (സി.എസ്.ഒ.) ഏറ്റവും പുതിയ അനുമാനം. ഒക്ടോബര്‍ വരെയുള്ള കണക്കിന്റെ അടിസ്ഥാനത്തിലാണ് സി.എസ്.ഒയുടെ ഈ അനുമാനം.
നവംബറില്‍ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയത് സമ്പദ്ഘടനയില്‍ മന്ദതയുണ്ടാക്കിയിട്ടുണ്ട്. ഇതുകൂടി കണക്കിലെടുത്താല്‍ ഈ സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ച ഏഴ് ശതമാനത്തിന് താഴേക്ക് പോകാന്‍ ഇടയുണ്ട്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 7.6 ശതമാനമായിരുന്നു വളര്‍ച്ചനിരക്ക്. ഉത്പാദനം, ഖനനം, നിര്‍മാണം എന്നീ മേഖലകളിലെ മാന്ദ്യമാണ് നടപ്പ് സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍ വളര്‍ച്ചയെ പിന്നോട്ടടിച്ചത്. ആദ്യ പാദത്തില്‍ 7.1 ശതമാനവും രണ്ടാം പാദത്തില്‍ 7.3 ശതമാനവുമായിരുന്നു വളര്‍ച്ച. ഇത് സാധാരണ വര്‍ഷമല്ലെന്നും കണക്കുകള്‍ സൂക്ഷ്മതയോടെ പരിശോധിക്കുകയാണെന്നും സി.എസ്.ഒയിലെ ചീഫ് സ്റ്റാറ്റിസ്റ്റീഷ്യന്‍ ടി.സി.എ. അനന്ത് അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.