Currency

സ്കോച്ച് വിസ്കിയ്ക്ക് ഇന്ത്യൻ വിപണിയിൽ ആവശ്യക്കാരേറെ; ഉൽപ്പാദനം വർദ്ധിച്ചു

സ്വന്തം ലേഖകൻSunday, September 18, 2016 8:41 am

ആഗോളതലത്തില്‍ ഉല്‍പ്പാദനം 533 നില്യണ്‍ ബോട്ടിലായി ഉയര്‍ന്നതായാണ് കണക്കുകള്‍. മൂന്ന് വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്രയും കൂടിയ അളവില്‍ ഉല്‍പാദനം നടത്തുന്നത്. യൂറോപ്യന്‍ യൂണിയന്‍ വിടാനൊരുങ്ങുന്ന ബ്രിട്ടണാണു ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുന്നത്.

ന്യൂഡൽഹി: ഇന്ത്യക്കാരുടെ സ്കോച്ച് വിസ്കിയോടുള്ള താല്പര്യം മൂലം ആഗോളതലത്തിൽ സ്കോച്ച് വിസ്കിയുടെ ഉല്പാദനത്തിൽ വർദ്ധനവുണ്ടായതായി സ്കോച്ച് വിസ്കി അസോസിയേഷൻ. ആഗോളതലത്തില്‍ ഉല്‍പ്പാദനം 533 നില്യണ്‍ ബോട്ടിലായി ഉയര്‍ന്നതായാണ് കണക്കുകള്‍. മൂന്ന് വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്രയും കൂടിയ അളവില്‍ ഉല്‍പാദനം നടത്തുന്നത്.

അതേസമയം ഇന്ത്യന്‍ വിപണിയിലെ മദ്യത്തിനുള്ള 150 ശതമാനം നികുതി മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള കയറ്റുമതിക്കാര്‍ക്കുള്ള പ്രധാന പ്രതിസന്ധിയാണ്. എന്നാൽ മദ്യവിപണി മൂന്ന് ശതമാനം കൂടി വിപുലീകരിക്കാനുള്ള നീക്കം തങ്ങൾ അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നതായി സ്കോച്ച്‌ ഉല്‍പാദകര്‍ പറയുന്നു.

യൂറോപ്യന്‍ യൂണിയന്‍ വിടാനൊരുങ്ങുന്ന ബ്രിട്ടണാണു ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുന്നത്. കഴിഞ്ഞ വര്‍ഷം 3.86 ബില്യണ്‍ പൗണ്ടിന്റെ വ്യാപാരം നടന്ന യൂറോപ്യന്‍ യൂണിയനില്‍ ഈ വര്‍ഷവും താരിഫുകളില്ലാതെ കയറ്റുമതി നടത്താനാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വിസ്‌കി ഉപയോഗിക്കുന്നവരില്‍ ലോകത്ത് ഒന്നാമത് ഫ്രഞ്ചുകാരാണ്. ആറുമാസത്തില്‍ 91 മില്യണ്‍ ബോട്ടില്‍ മദ്യമാണ് ഫ്രാന്‍സില്‍ ഉപയോഗിക്കപ്പെടുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x