ന്യൂഡല്‍ഹി: കൊറോണവൈറസ് ബാധയെ തുടര്‍ന്ന് ഇന്ത്യയിലേക്കുള്ള വിമാനയാത്രാ വിലക്ക് വീണ്ടും നീട്ടി. ഡിസംബര്‍ 31 വരെ വിമാനങ്ങള്‍ക്കുള്ള വിലക്ക് നീട്ടിയതായി ഇന്ത്യന്‍ വ്യോമയാന മന്ത്രാലയം അറിയിച്ചു. നിലവില്‍ നവംബര്‍ 30 വരെയായിരുന്നു വിലക്ക്. വിലക്കേര്പ്പെടുത്തിരിയിരിക്കുന്ന തീയതി അടുക്കുന്നതോടെ ഓരോ തവണയും യാത്രാ വിലക്ക് ദീര്‍ഘിപ്പിക്കുകയാണ്. മാര്‍ച്ച് 23 മുതലാണ് ഇന്ത്യയില്‍ വിമാനയാത്രാ വിലക്ക് പ്രഖ്യാപിച്ചത്.
എന്നാല്‍ ചില റൂട്ടുകളില്‍ രാജ്യാന്തര വിമാന യാത്ര അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വിവിധ രാജ്യങ്ങളുമായി ഇന്ത്യ യാത്രാ ബബ്ള് തുടങ്ങിയിരുന്നു. ഇതേതുടര്‍ന്ന് അവിടെ നിന്നുള്ള യാത്രാ വിമാനങ്ങള്‍ രാജ്യത്തേക്ക് അനുവദിക്കുന്നുണ്ട്. മറ്റെല്ലാ രാജ്യങ്ങളിലും നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്കുള്ള വിലക്കാണ് ഇന്ത്യന്‍ സര്‍ക്കാര്‍ വീണ്ടും നീട്ടിയത്.
നിലവില്‍ 21 രാജ്യങ്ങളുമായാണ് ഇന്ത്യയ്ക്ക് യാത്രാ ബബ്ള് ഉള്ളത്. അമേരിക്ക, യുകെ, ഫ്രാന്‍സ്, കാനഡ, യുഎഇ, മാല്‍ഡൈവ്സ്, കെനിയ, ഭൂട്ടാന് തുടങ്ങിയ രാജ്യങ്ങളുമായാണ് യാത്ര അനുവദിച്ചിട്ടുള്ളത്.
ഓസ്ട്രേലിയ ഉള്‍പ്പെടെയുള്ള കൂടുതല്‍ രാജ്യങ്ങളുമായി ബബ്ള് സാധ്യത പരിഗണിക്കുന്നതായി ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, കൊവിഡ് ബാധ ഇപ്പോഴും കൂടി നില്ക്കുന്ന ഇന്ത്യയുമായി ബബ്ള് ഉണ്ടാകില്ല എന്ന സൂചനയാണ് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ നല്‍കിയത്. ഇന്ത്യയില്‍ നിന്ന് ഓസ്ട്രേലിയയിലേക്കും തിരിച്ചും വന്ദേഭാരത് വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.