രാജ്യത്ത് നിയമപരമായ രേഖകൾ ഇല്ലാതെ രണ്ട് കോടിയോളം ബംഗ്ലാദേശ് പൗരന്മാർ താമസിക്കുന്നതായി റിപ്പോർട്ട്. കേന്ദ്രമന്ത്രി കിരണ്‍ റിജിജു രാജ്യസഭയെ അറിയിച്ചതാണ് ഇക്കാര്യം.
ന്യൂഡൽഹി: രാജ്യത്ത് നിയമപരമായ രേഖകൾ ഇല്ലാതെ രണ്ട് കോടിയോളം ബംഗ്ലാദേശ് പൗരന്മാർ താമസിക്കുന്നതായി റിപ്പോർട്ട്. കേന്ദ്രമന്ത്രി കിരണ്‍ റിജിജു രാജ്യസഭയെ അറിയിച്ചതാണ് ഇക്കാര്യം. നിയമപരമായ രേഖകളില്ലാതെ നിരവധി ബംഗ്ലാദേശ് പൗരന്മാര്‍ രാജ്യത്തേക്ക് കുടിയേറുന്നത് ശ്രദ്ധയിപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ബംഗ്ലാദേശില്‍ നിന്നും രഹസ്യമാര്‍ഗത്തിലൂടെ ഇവര്‍ രാജ്യത്തേക്ക് കടക്കുന്നതിനാല്‍ ഇന്ത്യയില്‍ എത്ര ബംഗ്ലേദേശ് പൗരന്മാരുണ്ടെന്ന് കൃത്യമായി കണക്കാക്കാന്‍ മാര്‍ഗമില്ല. അതിനാൽ രാജ്യത്തുള്ള ബംഗ്ലാദേശ് പൗരന്മാരുടെ എണ്ണം ഇതിലും കൂടുതലായിരിക്കാനാണ് സാധ്യത. രാജ്യത്ത് അനധികൃതമായി താമസിക്കുന്ന വിദേശികളെ നാടുകടത്താനുള്ള നടപടികൾ കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.