ഗാന്ധിജയന്തി ദിനത്തോട് അനുബന്ധിച്ചാണ് പാരിസ് ഉടമ്പടി നടപ്പിലാക്കി തുടങ്ങാൻ ഇന്ത്യ തീരുമാനിച്ചത്. കഴിഞ്ഞ ഏപ്രില്‍ 22നു 174 രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും ഒപ്പുവെച്ച ഉടമ്പടിയാണിത്.
ന്യൂഡൽഹി: ആഗോള താപനം ചെറുക്കുന്നതിനുള്ള പാരീസ് ഉടമ്പടി ഇന്ത്യ നടപ്പിലാക്കി തുടങ്ങി. ഗാന്ധിജയന്തി ദിനത്തോട് അനുബന്ധിച്ചാണ് പാരിസ് ഉടമ്പടി നടപ്പിലാക്കി തുടങ്ങാൻ ഇന്ത്യ തീരുമാനിച്ചത്. കഴിഞ്ഞ ഏപ്രില്‍ 22നു 174 രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും ഒപ്പുവെച്ച ഉടമ്പടിയാണിത്.
ശരാശരി ഭൗമതാപനില, വ്യവസായിക വിപ്ലവത്തിന് മുമ്പുള്ളതിലും രണ്ടുഡിഗ്രി സെല്‍ഷ്യസില്‍ കൂടാതെ നിലനിർത്തുകയെന്നതാണ് ഉടമ്പടിയുടെ പ്രധാന ലക്ഷ്യം.
രാജ്യത്തെ 25 ചരിത്ര സ്മാരകങ്ങളില്‍ പോളിത്തീന്‍ നിരോധിച്ച് കൊണ്ടാണ് ഇന്ത്യ ഉടമ്പടി നടപ്പിലാക്കി തുടങ്ങുന്നത്. ഇതോടൊപ്പം ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന ടെക്നോളജികള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തും, പുതുതായി നിര്‍മ്മിക്കുന്ന വീടുകള്‍ക്ക് സോളാര്‍ പാനലുകള്‍ നിര്‍ബന്ധമാക്കുകയും ചെയ്യും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.