Currency

ഒരു റോക്കറ്റില്‍ 104 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച് ചരിത്രം കുറിക്കാന്‍ ഇന്ത്യ

സ്വന്തം ലേഖകന്‍Sunday, February 12, 2017 1:25 pm

ഫെബ്രുവരി 15ന് ലോകശ്രദ്ധ മുഴുവന്‍ ഇന്ത്യയിലായിരിക്കും. രാവിലെ ഒന്‍പതിന് ഒരു റോക്കറ്റില്‍ 104 ഉപഗ്രഹങ്ങളാണ് ഇന്ത്യ വിക്ഷേപിക്കുക. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപണം.

ന്യൂഡല്‍ഹി: ബഹിരാകാശ ഗവേഷണ രംഗത്തെ ഏറ്റവും വലിയ ദൗത്യത്തിന് ഇന്ത്യ തയാറെടുക്കുന്നു. ഫെബ്രുവരി 15ന് ലോകശ്രദ്ധ മുഴുവന്‍ ഇന്ത്യയിലായിരിക്കും. രാവിലെ ഒന്‍പതിന് ഒരു റോക്കറ്റില്‍ 104 ഉപഗ്രഹങ്ങളാണ് ഇന്ത്യ വിക്ഷേപിക്കുക. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപണം.

ബഹിരാകാശ വിപണിയില്‍ ചെലവ് കുറഞ്ഞ സേവനങ്ങള്‍ക്ക് പേരുകേട്ട ഐഎസ്ആര്‍ഒയുടെ ദൗത്യം വിജയിച്ചാല്‍ ലോകം ഇന്ത്യയ്ക്ക് കീഴിലാവും. വിക്ഷേപണം വിജയിച്ചാല്‍ ലോകത്തെ ഏറ്റവും വലിയ ബഹിരാകാശ ശക്തിയായി ഇതോടെ ഇന്ത്യ മാറും. ഒരു റോക്കറ്റില്‍ സെക്കന്‍ഡുകളുടൈ വ്യത്യാസത്തില്‍ 104 ഉപഗ്രഹങ്ങളാണ് ഭ്രമണപഥത്തില്‍ വിന്യസിക്കുക. പിഎസ്എല്‍വി സി37 ഉപയോഗിച്ചായിരിക്കും വിക്ഷേപണം. കഴിഞ്ഞ വര്‍ഷം 20 ഉപഗ്രഹങ്ങള്‍ ഒന്നിച്ചു വിക്ഷേപിച്ച് ഇന്ത്യ ചരിത്രം കുറിച്ചിരുന്നു.

ഇന്ത്യയുടെ മൂന്നു ഉപഗ്രഹങ്ങള്‍ ഉള്‍പ്പടെ ഇസ്രായേല്‍, കസാക്കിസ്ഥാന്‍, നെതര്‍ലാന്‍ഡ്, അമേരിക്ക, സ്വിറ്റ്സര്‍ലാന്‍ഡ് തുടങ്ങി ആറു വിദേശ രാജ്യങ്ങളുടെ 104 സാറ്റ്ലൈറ്റുകളും ഒന്നിച്ചു വിക്ഷേപിക്കും. നേരത്തെ 83 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനാണ് പദ്ധതിയിട്ടിരുന്നതെങ്കിലും കൂടുതല്‍ രാജ്യങ്ങള്‍ സമീപിച്ചതോടെ എണ്ണം 104 കടക്കുകയായിരുന്നു. പത്തു വര്‍ഷത്തിനിടെ ഇന്ത്യയ്ക്ക് 34 വിക്ഷേപണത്തിലൂടെ 121 ഉപഗ്രഹങ്ങള്‍ വിജയകരമായി ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചു. ഇതില്‍ 75 ഉപഗ്രഹങ്ങളും വിദേശത്തു നിന്നുള്ളതായിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x