ഇന്ത്യയിലെ അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികളില്‍ 38.7 ശതമാനവും പട്ടിണിമൂലം വളർച്ച മുരടിച്ചവരാണെന്നും റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തുള്ളവരിൽ 15.2 ശതമാനം പേർക്ക് ജീവൻ നിലനിർത്താനുള്ള ഭക്ഷണം മാത്രമാണ് ലഭിക്കുന്നത്.
ന്യൂഡൽഹി: ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ പട്ടിണി പാവങ്ങളുള്ളത് ഇന്ത്യയിലും പാകിസ്ഥാനിലുമെന്ന് റിപ്പോർട്ട്. വാഷിങ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ഫുഡ് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് പുറത്തിറക്കിയ ഗ്ലോബര്‍ ഹംഗര്‍ ഇന്‍ഡക്സ് റിപ്പോര്‍ട്ട് പ്രകാരം 118 രാജ്യങ്ങളുടെ പട്ടികയില്‍ 97ാം സ്ഥാനത്താണ് ഇന്ത്യ. 107 ാം സ്ഥാനത്ത് പാക്കിസ്താനുമാണ്.
ഇന്ത്യയിലെ അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികളില്‍ 38.7 ശതമാനവും പട്ടിണിമൂലം വളർച്ച മുരടിച്ചവരാണെന്നും റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തുള്ളവരിൽ 15.2 ശതമാനം പേർക്ക് ജീവൻ നിലനിർത്താനുള്ള ഭക്ഷണം മാത്രമാണ് ലഭിക്കുന്നത്. 28.5 ആണ് ഇന്ത്യയുടെ ഗ്ലോബൽ ഹംഗർ ഇൻഡക്സ് (ജിഎച്ച്ഐ) സ്കോർ. വികസ്വര രാജ്യങ്ങളുടെ ശരാശരി ജിഎച്ച്ഐ സ്കോർ 21.3 ആണെന്നത് ശ്രദ്ധിക്കുക.
ഛഡ്, സെൻട്രൽ ആഫ്രിക്കൻ റിപ്ലബ്ലിക്കുമാണ് ലോകത്ത് ഏറ്റവും കൂടുതൽ പട്ടിണി അനുഭവിക്കുന്ന രാജ്യങ്ങൾ. ചൈന (29), നേപ്പാള്‍ (72), മ്യാന്‍മര്‍ (75), ശ്രിലങ്ക, (84) ബംഗ്ലാദേശ് (90) എന്നിങ്ങനെയാണ് പട്ടികയിൽ ഇതര ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ സ്ഥാനം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.