
ന്യൂഡല്‍ഹി: തദ്ദേശീയമായി യാത്രാവിമാനം നിര്‍മ്മിക്കുക എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ ഇന്ത്യ. 2009ല്‍ നിര്‍ത്തിവെച്ച ‘സരസ്’ വിമാന പദ്ധതിയാണ് കേന്ദ്രത്തിന്റെ താത്പര്യത്തോടെ വീണ്ടും ആരംഭിക്കുന്നത്. ‘സരസ്’ 2009ല്‍ നടത്തിയ പരീക്ഷണത്തില്‍ തീപിടിച്ച് മൂന്ന് പേര് മരിച്ചിക്കുകയും തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ പദ്ധതി മരവിപ്പിക്കുകയുമായിരുന്നു.
എന്നാല്‍ 14 സീറ്റുള്ള വിമാനം ഇപ്പോള്‍ പ്രാഥമിക പരീക്ഷണത്തിന് തയ്യാറായതായാണ് വിവരം. മൂന്ന് വര്‍ഷത്തിനുള്ളില്‍ സരസ് വിമാനത്തിനാവശ്യമായ എല്ലാ കടമ്പകളും മറികടക്കുമെന്നാണ് സൂചന. പൊതുമേഖലാ സ്ഥാപനമായ നാഷണല്‍ എയ്റോ സ്പേസ് ലാബോറട്ടറീസാണ് സരസിന്റെ നിര്‍മാണത്തിന് നേതൃത്വം നല്‍കുന്നത്.
50 മുതല്‍ 70 സീറ്റുകള്‍ വരെയുള്ള യാത്രാ വിമാനം നിര്‍മിക്കാനുള്ള പദ്ധതിയും നാഷണല്‍ എയ്റോ സ്പേസ് ലാബോറട്ടറീസിനുണ്ട്. 29 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ‘സരസ്’ പദ്ധതി ആരംഭിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.