ഇ-ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിലെത്തുന്ന വിദേശികൾക്ക് സൗജന്യമായി മൊബൈൽ ഫോൺ സിംകാർഡുകൾ ലഭ്യമാക്കുമെന്ന് ടൂറിസം മന്ത്രി മഹേഷ് ശര്‍മ. ഇന്ത്യയിലേക്കു വരുന്ന വിദേശ സഞ്ചാരികളുടെ ഇലക്ട്രോണിക് വിസ ഓൺ അറൈവലുകൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണു ഈ തീരുമാനം.
ന്യൂഡൽഹി: ഇ-ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിലെത്തുന്ന വിദേശികൾക്ക് സൗജന്യമായി മൊബൈൽ ഫോൺ സിംകാർഡുകൾ ലഭ്യമാക്കുമെന്ന് ടൂറിസം മന്ത്രി മഹേഷ് ശര്‍മ. ഇന്ത്യയിലേക്കു വരുന്ന വിദേശ സഞ്ചാരികളുടെ ഇലക്ട്രോണിക് വിസ ഓൺ അറൈവലുകൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണു ഈ തീരുമാനം.
ഇലക്ട്രോണിക് വിസ ഓൺ അറൈവലിൽ ഇന്ത്യയിലെത്തുന്ന വിദേശികൾക്ക് പാസ്പോർട്ടും ടിക്കറ്റുമായി ബിഎസ്എൻഎൽ ഫോൺ കൗണ്ടറിൽ സമീപിച്ചാൽ സൗജന്യമായി സിം കാർഡ് ലഭിക്കും. സിംകാര്‍ഡില്‍ എമര്‍ജന്‍സി കോളുകള്‍ക്കുള്ള ചാര്‍ജ് ഉണ്ടാകും. കൂടുതല്‍ തുക ചാര്‍ജ് ചെയ്യണമെങ്കില്‍ യാത്രക്കാര്‍ക്ക് സ്വന്തമായി പണം അടച്ച് ചാര്‍ജ് ചെയ്യാം.
ഇന്ത്യൻ ഇ-വിസാ കലാവധി 90 ദിവസമയി അടുത്തിടെ ഉയർത്തിയിരുന്നു. പൊതുവെ വിദേശികൾക്ക് ഇന്ത്യയിൽ സിംകാർഡ് ലഭിക്കുക അത്ര എളുപ്പമുള്ള കാര്യമല്ലായിരുന്നു. അതിനാൽ സൗജന്യമായി സിംകാർഡ് നൽകാനുള്ള ഇന്ത്യൻ തീരുമാനത്തെ ജർമ്മൻ, യൂറോപ്യൻ ടൂർ ഓപ്പറേറ്റർമാർ സ്വാഗതം ചെയ്തു. നിലവിൽ 184 രാജ്യക്കാര്‍ക്ക് ഓണ്‍ലൈന്‍ വഴി ഇന്ത്യന്‍ വീസ നടപടീകൾ പൂർത്തിയാക്കാം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.