Currency

ട്രെയിനുകളുടെ വേഗം കൂട്ടാന്‍ 2000 കോടിയുടെ പദ്ധതി

സ്വന്തം ലേഖകന്‍Thursday, March 16, 2017 12:08 pm

പദ്ധതിയുടെ നടത്തിപ്പിനായി നിലവിലുള്ള ട്രാക്കുകള്‍ ബലപ്പെടുത്തുകയും നവീകരിക്കുകയും ചെയ്യും. ആദ്യഘട്ടത്തില്‍ ഡല്‍ഹി-കൊല്‍കത്ത, ഡല്‍ഹി-മുംബൈ റൂട്ടുകളാണ് ട്രാക് ബലപ്പെടുത്തി വേഗം വര്‍ധിപ്പിക്കുക. നവീകരിച്ച ട്രെയിനുകളുടെ വേഗം 200 കി.മീറ്റര്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് പുറമെയാണിത്.

ന്യൂഡല്‍ഹി: ട്രെയിനുകളുടെ വേഗം കൂട്ടാനുള്ള പദ്ധതിക്കായി 2,000 കോടിയുടെ ഫണ്ട്. ട്രെയിനുകളുടെ വേഗം 160 കി.മീ മുതല്‍ 200 കി.മീറ്റര്‍ വരെ വര്‍ധിപ്പിക്കാനാണ് പദ്ധതി. ഇതിനായുള്ള പ്രത്യേക ഫണ്ട് മാറ്റിവെച്ചതായും റെയില്‍വേ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു.

പദ്ധതിയുടെ നടത്തിപ്പിനായി നിലവിലുള്ള ട്രാക്കുകള്‍ ബലപ്പെടുത്തുകയും നവീകരിക്കുകയും ചെയ്യും. ആദ്യഘട്ടത്തില്‍ ഡല്‍ഹി-കൊല്‍കത്ത, ഡല്‍ഹി-മുംബൈ റൂട്ടുകളാണ് ട്രാക് ബലപ്പെടുത്തി വേഗം വര്‍ധിപ്പിക്കുക. നവീകരിച്ച ട്രെയിനുകളുടെ വേഗം 200 കി.മീറ്റര്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് പുറമെയാണിത്.

അതേസമയം പാളം നവീകരണത്തിനും കൂടുതല്‍ സുരക്ഷാ സംവിധാനങ്ങളുള്ള കോച്ച് നിര്‍മിക്കുന്നതിനുമുള്ള പദ്ധതികള്‍ തുടങ്ങിക്കഴിഞ്ഞു. യാത്രക്കാരുടെ സുരക്ഷക്കായി ഒരു ലക്ഷം കോടിയുടെ ഫണ്ട് റെയില്‍വേ മാറ്റിവെച്ചിട്ടുണ്ട്. ഇന്ത്യയില്‍ ട്രെയിന്‍ അപകട നിരക്ക് കുറഞ്ഞുവരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x