Currency

100, 50, 20, 10 രൂപാ നോട്ടുകളും പിൻവലിക്കുമെന്ന് കേന്ദ്ര സർക്കാർ

സ്വന്തം ലേഖകൻThursday, November 10, 2016 2:35 pm

500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ചതിന് പിന്നാലെ 100 രൂപ മുതല്‍ താഴേയ്ക്കുള്ള എല്ലാ നോട്ടുകളും ഘട്ടം ഘട്ടമായി പിന്‍വലിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍.

ന്യൂഡൽഹി: 500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ചതിന് പിന്നാലെ 100 രൂപ മുതല്‍ താഴേയ്ക്കുള്ള എല്ലാ നോട്ടുകളും ഘട്ടം ഘട്ടമായി പിന്‍വലിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇവയ്ക്ക് പകരം കൂടുതൽ സുരക്ഷാമാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയുള്ള നോട്ടുകൾ ഇറക്കുകയും ചെയ്യും. കേന്ദ്ര ധനകാര്യ സെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചത്.

500, 1000 രൂപ കറന്‍സികള്‍ പിന്‍വലിച്ചതിന് പകരം നോട്ടുകള്‍ എത്തിക്കഴിഞ്ഞ ശേഷമാകും മറ്റു നോട്ടുകൾ കൂടി പിൻവലിക്കുക. നിലവിലുള്ള എല്ലാ നോട്ടുകളും പൂര്‍ണ്ണമായി പിന്‍വലിച്ച്‌ എല്ലാ നോട്ടുകള്‍ക്കും പുതിയത് പുറത്തിറാക്കുകയാണ് കേന്ദ്ര സര്‍ക്കാറിന്റ ലക്ഷ്യം.

ഇതോടെ 500ല്‍ താഴെയുള്ള നോട്ടുകളായി അനധികൃത പണം സൂക്ഷിച്ചിരിക്കുന്നവര്‍ക്കും അവ നശിപ്പിക്കേണ്ടി വരും. രൂപയുടെ ഇപ്പോഴത്തെ മൂല്യം കൂടി കണക്കിലെടുത്ത് വലിയ ഇടപാടുകള്‍ക്ക് സഹായകമാവാനാണ് 2000 രൂപയുടെ നോട്ട് പുറത്തിറക്കുന്നതെന്നും ധനകാര്യ സെക്രട്ടറി പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x