
ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധിതരുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തില്‍ കടുത്ത യാത്രാനിയന്ത്രണങ്ങളുമായി ഇന്ത്യ. പുതുതായി മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ളവരെ കൂടി കേന്ദ്ര സര്‍ക്കാര്‍ വിലക്കി. അഫ്ഗാനിസ്ഥാന്‍, ഫിലിപ്പീന്‍സ്, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രികരെയാണ് വിലക്കിയത്. ഈ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ അടിയന്തരമായി നിര്‍ത്തണമെന്നും സിവില്‍ ഏവിയേഷന്‍ സര്‍ക്കുലറില്‍ പറയുന്നു. ഈ മാസം 31 വരെയാണു യാത്രാനിയന്ത്രണം.
ബ്രിട്ടന്‍, സ്വിറ്റ്സര്‍ലന്‍ഡ്, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍, തുര്‍ക്കി എന്നിവിടങ്ങളില്‍നിന്ന് ഇന്ത്യയിലേക്കുള്ള യാത്ര കഴിഞ്ഞദിവസം പൂര്‍ണമായി വിലക്കിയിരുന്നു. യു.എ.ഇ, കുവൈത്ത്, ഖത്തര്‍, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നോ ഇതുവഴിയോ ഇന്ത്യയിലെത്തുന്നവര്‍ക്ക് 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ (സ്വയംവിലക്ക്) വേണമെന്നും നിര്‍ദ്ദേശമുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.