Currency

സൈബർ കുറ്റകൃത്യങ്ങൾ: 6 മാസത്തിനിടെ യുഎഇ ഇന്ത്യക്ക് കൈമാറിയത് 20 കേസ് റിപ്പോർട്ടുകൾ

സ്വന്തം ലേഖകൻWednesday, October 19, 2016 2:42 pm

സ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മലയാളികള്‍ ഉള്‍പ്പടെയുള്ള നിരവധി ഇന്ത്യക്കാരുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ വർഷം യുഎഇ പരിശോധനയ്ക്ക് വിധേയമാക്കി. ഇവരെ നാട്ടിലേക്ക് കയറ്റി അയക്കുകയും ചെയ്തു.

അബുദാബി: ഇന്ത്യക്കാർ ഉൾപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായതിനെ തുടർന്ന് കഴിഞ്ഞ ആറ് മാസത്തിനിടയിൽ യുഎഇ ഇന്ത്യക്ക് കൈമാറിയത് 20 സൈബർ കേസ് റിപ്പോർട്ടുകൾ. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മലയാളികള്‍ ഉള്‍പ്പടെയുള്ള നിരവധി ഇന്ത്യക്കാരുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ വർഷം യുഎഇ പരിശോധനയ്ക്ക് വിധേയമാക്കി. ഇവരെ നാട്ടിലേക്ക് കയറ്റി അയക്കുകയും ചെയ്തു.

ദേശവിരുദ്ധ സന്ദേശങ്ങള്‍ വിദേശത്തിരുന്ന് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നവരെ കണ്ടെത്തുന്നതിന്റെ ഭാഗമായി നേരത്തെ ഇന്ത്യയും യുഎഇയും സൈബര്‍ സുരക്ഷാ കരാറിൽ ഒപ്പുവെച്ചിരുന്നു. ഇന്ത്യയുമായി ബന്ധപ്പെട്ട ഐഎസ് സന്ദേശങ്ങളുടെ ഉറവിടം പ്രധാനമായും ഗൾഫ് മേഖലയിൽ നിന്നുമാണെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഈ കരാർ നടപ്പാക്കിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x