Currency

പ്രതിരോധ സഹകരണം; ധാരണാപത്രത്തില്‍ ഇന്ത്യയും യു.എ.ഇയും ഒപ്പുവയ്ക്കും

സ്വന്തം ലേഖകന്‍Monday, January 23, 2017 11:15 am

റിപ്പബ്ലിക്ക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി എത്തുന്ന അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ജനുവരി 25ന് കൂടിക്കാഴ്ച നടത്തും.

ന്യൂഡല്‍ഹി: പ്രതിരോധ സഹകരണത്തിനുള്ള ധാരണാപത്രത്തില്‍ ഇന്ത്യയും യു.എ.ഇയും ഒപ്പുവയ്ക്കുമെന്ന് ഇന്ത്യയിലെ യു.എ.ഇ പ്രതിനിധി അഹമ്മദ് അല്‍ ബന്ന. ഭീകരതയ്ക്ക് എതിരെയുള്ള ഇന്ത്യയുടെ നിലപാടുകള്‍ക്ക് പൂര്‍ണപിന്തുണ നല്‍കുമെന്നും അദേഹം വ്യക്തമാക്കി.

റിപ്പബ്ലിക്ക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി എത്തുന്ന അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ജനുവരി 25ന് കൂടിക്കാഴ്ച നടത്തും. ഇന്ത്യാ സന്ദര്‍ശനത്തിനിടയില്‍ ഇരുരാജ്യങ്ങളും പതിനാറു കരാറുകളില്‍ ഒപ്പുവയ്ക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x