Currency

വിദ്യാഭ്യാസ പുരോഗതിയിൽ ഇന്ത്യ അരനൂറ്റാണ്ട് പിന്നിലെന്ന് യുനെസ്കോയുടെ റിപ്പോർട്ട്

സ്വന്തം ലേഖകൻTuesday, September 6, 2016 12:34 pm

യുനെസ്കോയുടെ ഗ്ലോബല്‍ എജ്യൂകേഷന്‍ മോണിട്ടറിംഗ് പുറത്തുവിട്ട റിപ്പോർട്ടിലാണു ഇപ്പോഴത്തെ നില തുടരുകയാണെങ്കിൽ അന്താരാഷ്ട്ര വിദ്യാഭ്യാസ നിലവാരത്തിന് അനുസരിച്ച് ഇന്ത്യ‌യ്‌‌‌ക്ക് വളരാനാവില്ലെന്നും വ്യക്തമാക്കുന്നത്.

ന്യൂഡൽഹി: വിദ്യാഭ്യാസ മേഖലയിലെ പുരോഗതിയുടെ കാര്യത്തിൽ ഇന്ത്യ അരനൂറ്റാണ്ട് പിന്നിലാണെന്ന് യുനെസ്കോയുടെ റിപ്പോർട്ട്. യുനെസ്കോയുടെ ഗ്ലോബല്‍ എജ്യൂകേഷന്‍ മോണിട്ടറിംഗ് പുറത്തുവിട്ട റിപ്പോർട്ടിലാണു ഇപ്പോഴത്തെ നില തുടരുകയാണെങ്കിൽ അന്താരാഷ്ട്ര വിദ്യാഭ്യാസ നിലവാരത്തിന് അനുസരിച്ച് ഇന്ത്യ‌യ്‌‌‌ക്ക് വളരാനാവില്ലെന്നും വ്യക്തമാക്കുന്നത്.

2030ല്‍ എങ്കിലും മികച്ച മാറ്റം ഉണ്ടാകണമെങ്കില്‍ രാജ്യത്തെ അടിസ്ഥാന വിദ്യാഭ്യാസ മേഖലയില്‍ വന്‍ മുന്നേറ്റം അനിവാര്യമാണെന്നും റിപ്പോര്‍ട്ട് നിർദേശിക്കുന്നു. ദക്ഷിണേഷ്യയിലെ രാജ്യങ്ങളിൽ പൊതുവേ വിദ്യാഭ്യാസ നിലവാരം വളരെ പിന്നിലാണെന്നും രാജ്യാന്തര നിലവാരമുള്ള വിദ്യാഭ്യാസം ഈ രാജ്യങ്ങളിൽ നിലവിലില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

2051ല്‍ മാത്രമേ പ്രൈമറി വിദ്യാഭ്യാസ രംഗത്ത് ഇപ്പോള്‍ ആഗോള മേഖലയിലുള്ള മുന്നേറ്റത്തില്‍ ദക്ഷിണേഷ്യൻ രാജ്യങ്ങളെത്തുകയുള്ളൂ. ഈ നിലയിൽ തുടർന്നാൽ സെക്കൻഡറി വിദ്യഭ്യാസരംഗത്തു 2061 ഉം  ഹയർ സെക്കൻഡറി രംഗത്തു 2087 ഉം ആകും ആഗോള നിലവാരത്തിൽ ഈ രാജ്യങ്ങളുടെ വിദ്യാഭ്യാസ നിലവാരമെത്താൻ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x