Currency

ഇന്ത്യയില്‍ നിന്നും ബഹ്‌റൈനിലേക്ക് തിരിച്ചുപോകാനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചതായി ഇന്ത്യന്‍ എംബസി

സ്വന്തം ലേഖകന്‍Monday, August 17, 2020 4:45 pm

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് ബഹ്‌റൈനിലേക്ക് തിരിച്ചുപോകാന്‍ ആഗ്രഹിക്കുന്നവരുടെ രജിസ്‌ട്രേഷന്‍ ഇന്ത്യന്‍ എംബസി ആരംഭിച്ചു. വന്ദേഭാരത് ദൗത്യത്തില്‍ ബഹ്‌റൈനില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചുവരുന്നവര്‍ക്കായി രജിസ്‌ട്രേഷന്‍ നടത്തിയിരുന്നു. ഇതിന് സമാനമായാണ് ഇപ്പോള്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുള്ളത്. https://forms.gle/LvRZgihZevKx6SSZ7 എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം. തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന എല്ലാവരും രജിസ്‌ട്രേഷന്‍ നടത്തണം.

അതേസമയം, ഇന്ത്യയില്‍ നിന്ന് ബഹ്‌റൈനിലേക്ക് വിമാന സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനം ആയിട്ടില്ലെന്ന് എംബസി അറിയിച്ചു. എയര്‍ ബബിള്‍ കരാര്‍ പ്രകാരം പരസ്പരം സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുകയാണ്. തീരുമാനമായാല്‍ അറിയിക്കുമെന്നും എംബസി വ്യക്തമാക്കി. ഇന്ത്യയില്‍ നിന്നും തിരിച്ചുപോകാന്‍ ആഗ്രഹിക്കുന്നവരുടെ വിവര ശേഖരണത്തിനാണ് ഇപ്പോള്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുള്ളത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x