Currency

ഐഎസ് ബന്ധം പുലര്‍ത്തിയ ഇന്ത്യക്കാരനെ സൗദി നാടുകടത്തി

സ്വന്തം ലേഖകന്‍Friday, April 7, 2017 5:52 pm

ന്യൂഡല്‍ഹി: ഇന്ത്യക്കാരനെ സൗദി അറേബ്യ നാടുകടത്തി. ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയുമായി ബന്ധം പുലര്‍ത്തിയതിനെ തുടര്‍ന്നാണ് നാടുകടത്തിയത്. രാജസ്ഥാനിലെ രത്നഘട്ട് സ്വദേശിയായ അയാന്‍ ഖാന്‍ സലാഫി (37) യെയാണ് സൗദി മടക്കി അയച്ചത്.

ജുനൂദുള്‍ ഖലിഫ ഫില്‍ ഹിന്ദ് എന്ന പേരില്‍ ഐ.എസ് ആഭിമുഖ്യമുള്ള സംഘടന രൂപീകരിക്കാന്‍ ഇയാള്‍ പദ്ധതിയിട്ടിരുന്നതായി സൗദി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇയാളെ ഇന്ത്യയിലേക്ക് മടക്കി അയച്ചത്. ചൊവ്വാഴ്ചയാണ് ഇയാളെ സൗദി നാടുകടത്തിയത്. ബുധനാഴ്ച ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അയാന്‍ ഖാനെ അറസ്റ്റുചെയ്തു.

2016ല്‍ ഇന്ത്യയിലെ ഐ.എസ് ആഭിമുഖ്യ സംഘടന പിരിച്ചുവിട്ടിരുന്നു. സംഘടനയുടെ സംഘടകനായിരുന്നു മുഹമ്മദലി അയാന്‍, അല്‍ വാല അല്‍ ബാര എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന അയാന്‍ ഖാന്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x