Currency

ഇന്ത്യന്‍ റെയില്‍വേ കാര്‍ബണ്‍ നിര്‍ഗമനം കുറയ്ക്കുന്നു

സ്വന്തം ലേഖകന്‍Friday, June 9, 2017 4:18 pm

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേ കാര്‍ബണ്‍ നിര്‍ഗമനം കുറയ്ക്കാന്‍ ഒരുങ്ങുന്നു. അടുത്ത 10- 12 വര്‍ഷത്തിനകം കാര്‍ബണ്‍ നിര്‍ഗമനം 33% കുറയ്ക്കുകയാണ് ലക്ഷ്യം. സുസ്ഥിരവും കാര്യക്ഷമവുമായ ഊര്‍ജ ഉപയോഗത്തിലൂടെയും ശുദ്ധ ഇന്ധന ഉപയോഗത്തിലൂടെയുമാണ് ഈ ലക്ഷ്യം കൈവരിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ തയാറെടുക്കുന്നത്.

ബയോഡീസല്‍, എല്‍എന്‍ജി, സിഎന്‍ജി എന്നിവയുടെ ഉപയോഗം അഞ്ചു ശതമാനമാക്കും, പുനഃസംസ്‌കരിക്കാവുന്ന ഊര്‍ജ ഉപയോഗം 10 ശതമാനവും. അതേസമയം 20 മെഗാവാട്ട് സോളര്‍ പ്ലാന്റുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. കാറ്റില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്നത് 36 മെഗാവാട്ടാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x