Currency

ട്രെയിന്‍ വൈകിയാല്‍ ഇനി മുതല്‍ യാത്രക്കാര്‍ക്ക് എസ്എംഎസ് സന്ദേശം ലഭിക്കും

സ്വന്തം ലേഖകന്‍Thursday, January 4, 2018 12:07 pm

ന്യൂഡല്‍ഹി: ട്രെയിനുകള്‍ ഇനി മുതല്‍ വൈകിയാല്‍ യാത്രക്കാര്‍ക്ക് ഫോണില്‍ എസ്എംഎസ് സന്ദേശമായി വിവരം ലഭിക്കും. ഒരു മണിക്കൂറിലധികം വൈകുന്ന ട്രെയിനുകളെക്കുറിച്ചാണ് യാത്രക്കാര്‍ക്ക് അറിയിപ്പ് നല്‍കാന്‍ ഇന്ത്യന്‍ റെയില്‍വേ തീരുമാനിച്ചിരിക്കുന്നത്.

സൂപ്പര്‍ഫാസ്റ്റ്, എക്‌സ്പ്രസ് എന്നിവയുള്‍പ്പെടെ രാജ്യത്തെ ആയിരത്തോളം ട്രെയിനുകളിലാണ് ഈ സൗകര്യം നടപ്പിലാക്കുന്നത്. നേരത്തേ രാജധാനി, ശതാബ്ധി തുടങ്ങിയ ട്രെയിനുകളെക്കുറിച്ച് മാത്രമാണ് യാത്രക്കാര്‍ക്ക് എസ്എംഎസ് സൗകര്യം നല്‍കിയിരുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x