ആറ് കോച്ചുകളിലായി ഡെമു ട്രെയിനില്‍ 300 വാട്ട് ഉത്പാദിപ്പിക്കുന്ന 16 സൗരോര്‍ജ്ജ പാനലുകളാണ് ഇടംപിടിച്ചിരിക്കുന്നത്. 54 ലക്ഷം രൂപ ചെലവിലാണ് സൗരോര്‍ജ്ജ പാനലുകള്‍ നിര്‍മ്മിച്ചത്. ലോകത്ത് തന്നെ ഇതാദ്യമായാണ് റെയില്‍വെ ഗ്രിഡുകളായി സൗരോര്‍ജ്ജ പാനലുകള്‍ ഉപയോഗിക്കുന്നതും.
ന്യൂഡല്‍ഹി: ആദ്യ സൗരോര്‍ജ്ജ ഡീസല്‍ ഇലക്ട്രിക്കല്‍ മള്‍ട്ടിപ്പിള്‍ യൂണിറ്റ് (DEMU) ട്രെയിനിനെ ഇന്ത്യന്‍ റെയില്‍വെ അവതരിപ്പിച്ചു. ഡല്‍ഹിയിലെ സറായി റോഹിലയില്‍ നിന്നും ഹരിയാനയിലെ ഫറൂഖ് നഗര്‍ വരെ കന്നിയാത്ര നടത്തുന്ന ഡെമു ട്രെയിന്‍ ഡല്‍ഹിയിലെ സഫ്ദര്‍ജുംഗ് റെയില്‍വെ സ്റ്റേഷനില്‍ നിന്നുമാണ് ഇന്ത്യന്‍ റെയില്‍വെ കാഴ്ചവെച്ചത്.
ആറ് കോച്ചുകളിലായി ഡെമു ട്രെയിനില്‍ 300 വാട്ട് ഉത്പാദിപ്പിക്കുന്ന 16 സൗരോര്‍ജ്ജ പാനലുകളാണ് ഇടംപിടിച്ചിരിക്കുന്നത്. 54 ലക്ഷം രൂപ ചെലവിലാണ് സൗരോര്‍ജ്ജ പാനലുകള്‍ നിര്‍മ്മിച്ചത്. ലോകത്ത് തന്നെ ഇതാദ്യമായാണ് റെയില്‍വെ ഗ്രിഡുകളായി സൗരോര്‍ജ്ജ പാനലുകള്‍ ഉപയോഗിക്കുന്നതും. അടിയന്തരാവശ്യങ്ങള്‍ക്കായി ബാറ്ററി വൈദ്യുതിയും ഡെമു ട്രെയിനില്‍ ഒരുങ്ങുന്നു. 72 മണിക്കൂറോളം ബാറ്ററി കരുത്തില്‍ ഓടാന്‍ പ്രാപ്തമാണ് ഡെമു ട്രെയിന്‍.
വരും ദിനങ്ങളില്‍ 50 ഓളം സൗരോര്‍ജ്ജ കോച്ചുകളെ അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് ഇന്ത്യന്‍ റെയില്‍വെ. സൗരോര്‍ജ്ജ പദ്ധതി പൂര്‍ണമായും നടപ്പിലായാല്‍ പ്രതിവര്‍ഷം 700 കോടി രൂപയാണ് ഇന്ത്യന്‍ റെയില്‍വെ ലാഭിക്കുകയെന്ന് അധികൃതര്‍ വ്യക്തമാക്കി. സൗരോര്‍ജ്ജ വൈദ്യുതി ഉപയോഗിക്കുന്നത് വഴി കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറന്തള്ളല്‍ തോത് 1350 ടണ്ണായി ഓരോ ട്രെയിനിലും കുറയ്ക്കാനും 25 വര്‍ഷം കൊണ്ട് സാധിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.