വിമാനടിക്കറ്റിന്റെ മാതൃകയില്‍ തിരക്കനുസരിച്ച് റെയില്‍വേ ട്രെയിന്‍ ടിക്കറ്റ് നിരക്കുകളിലും മാറ്റം വരുത്തുന്ന പദ്ധതിയാണിത്. വെള്ളിയാഴ്ച്ച മുതല്‍ പ്രീമിയം ട്രെയിനുകളില്‍ നിരക്ക് വര്‍ദ്ധനവ് നിലവില്‍ വരും. അതിനാൽ ഇനി മുതൽ ഈ ട്രെയിനുകളിൽ പ്രീമിയം തത്കാൽ ക്വാട്ട ഉണ്ടായിരിക്കില്ല.
ന്യൂഡൽഹി: പ്രീമിയം ട്രെയിനുകളിൽ ഫ്ലക്സി ചാർജ് നടപ്പാക്കാൻ ഇന്ത്യൻ റെയിൽവേ തീരുമാനിച്ചു. വിമാനടിക്കറ്റിന്റെ മാതൃകയില്‍ തിരക്കനുസരിച്ച് റെയില്‍വേ ട്രെയിന്‍ ടിക്കറ്റ് നിരക്കുകളിലും മാറ്റം വരുത്തുന്ന പദ്ധതിയാണിത്. വെള്ളിയാഴ്ച്ച മുതല്‍ പ്രീമിയം ട്രെയിനുകളില്‍ നിരക്ക് വര്‍ദ്ധനവ് നിലവില്‍ വരും. അതിനാൽ ഇനി മുതൽ ഈ ട്രെയിനുകളിൽ പ്രീമിയം തത്കാൽ ക്വാട്ട ഉണ്ടായിരിക്കില്ല.
മുമ്പ് ബുക്ക് ചെയ്തിരിക്കുന്ന ടിക്കറ്റുകള്‍ക്ക് നിരക്കു വ്യത്യാസം ബാധകമാകില്ലെന്ന് റെയിൽവേ അറിയിച്ചു. ഫ്ലക്സി രീതിയില്‍ നിരക്കില്‍ വ്യത്യാസം വരുന്നതോടെ കാറ്ററിംഗ്, റിസര്‍വേഷന്‍, സര്‍വീസ് ടാക്‌സ്, സൂപ്പര്‍ഫാസ്റ്റ് ചാര്‍ജ് തുടങ്ങിയവ ടിക്കറ്റ് നിരക്കില്‍നിന്നു വേര്‍തിരിക്കുകയും ചെയ്യും.
ഫ്ളക്സി രീതിയില്‍ താഴ്ന്ന ക്ളാസ് യാത്രയ്ക്കുള്ള നിരക്ക് ഉയര്‍ന്ന ക്ളാസിനെക്കാള്‍ കൂടുതലായാല്‍ യാത്രക്കാരന് സീറ്റ് ഒഴിവുവരുന്ന അവസരത്തില്‍ ഉയര്‍ന്ന ക്ളാസില്‍ യാത്ര ചെയ്യാന്‍ കഴിയുമെന്നും യിെല്‍വേ അറിയിച്ചു. ആദ്യഘട്ടത്തിൽ രാജധാനി, ദുരന്തോ, ശതാബ്ദി ട്രെയിനുകളിലാണ് ഫ്ലക്സി ചാര്‍ജുകള്‍ നടപ്പാക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.