Currency

ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാം ഇനി എളുപ്പത്തില്‍ വളരെ സിമ്പിളായി

സ്വന്തം ലേഖകന്‍Friday, October 27, 2017 11:44 am

എളുപ്പത്തില്‍ ലോഗിന്‍ ചെയ്ത് വിവരങ്ങള്‍ വേഗംനല്‍കാന്‍ സഹായിക്കുന്നതാണ് പുതിയ വെബ്സൈറ്റ്. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനിടയില്‍ സമയപരിധികഴിഞ്ഞ് ലോഗ് ഔട്ടാകുന്ന പ്രശ്നം ഇതോടെ പരിഹരിക്കും.

ന്യൂഡല്‍ഹി: വളരെ വേഗത്തിലും എളുപ്പത്തിലും ട്രെയിന്‍ ടിക്കറ്റുകള്‍ ഇനി ബുക്ക് ചെയ്യാം. അതിനായി ഐആര്‍സിടിസിയുടെ വെബ് സൈറ്റ് ഉടന്‍ നവീകരിക്കും. പുതിയതായി ആന്‍ഡ്രോയ്ഡ് ആപ്പുകൂടി ഇതിനായി അവതരിപ്പിക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു. എളുപ്പത്തില്‍ ലോഗിന്‍ ചെയ്ത് വിവരങ്ങള്‍ വേഗംനല്‍കാന്‍ സഹായിക്കുന്നതാണ് പുതിയ വെബ്സൈറ്റ്. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനിടയില്‍ സമയപരിധികഴിഞ്ഞ് ലോഗ് ഔട്ടാകുന്ന പ്രശ്നം ഇതോടെ പരിഹരിക്കും.

ട്രെയിന്‍ എത്തുന്നതും പുറപ്പെടുന്നതുമായ സമയം എസ്എംഎസ് വഴി യാത്രക്കാര്‍ക്ക് നല്‍കുന്ന സൗകര്യവും ഇതോടൊപ്പം ഒരുക്കും. യാത്രക്കിടെ ട്രെയിന്‍ വൈകുന്ന വിവരവും അടുത്തസ്റ്റേഷനും അവസാന സ്റ്റേഷനും എത്തുന്ന സമയവും മൊബൈലില്‍ എസ്എംഎസ് ആയി അറിയിക്കും. വൈകാനുണ്ടായ കാരണവും അതോടൊപ്പമുണ്ടാകും.

ഐഎസ്ആര്‍ഒയുടെ സഹകരണത്തോടെ ഉപഗ്രഹത്തിന്റെ സഹായത്തോടെയാകും ഈ സൗകര്യം ക്രമീകരിക്കുക. എന്നാല്‍ നടപടികള്‍ എന്ന് പൂര്‍ത്തിയാകും എന്ന കാര്യം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x