പ്രമുഖ എക്‌സ്‌ചേഞ്ചുകളില്‍ ഒരു ദിര്‍ഹത്തിന് 17രൂപ 80 പൈസ എന്നതാണ് നിരക്ക്. 1000 രൂപ നാട്ടിലെത്താന്‍ 56 ദിര്‍ഹം 16 ഫില്‍സ് നല്‍കണം. രൂപയുടെ വിനിമയ മൂല്യത്തിലുണ്ടായ വര്‍ധനവ് ദിര്‍ഹത്തിന് ഒരു രൂപ വരെ നഷ്ടമാക്കിയിട്ടുണ്ട്. യു.എ.ഇ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങള്‍ 5 ശതമാനം മൂല്യവര്‍ധിത നികുതി ഏര്‍പ്പെടുത്താനുള്ള തയാര്‍െടുപ്പിലാണെന്നതിനാല്‍ പ്രവാസലോകത്തെ ജീവിത ചെലവുകള്‍ അധികരിക്കും.
ന്യൂഡല്‍ഹി: ഇന്ത്യന്‍ രൂപ കരുത്താര്‍ജിച്ചതിനെ തുടര്‍ന്ന് ദിര്‍ഹവുമായുള്ള വിനിമയനിരക്കില്‍ ഇടിവ്. ഡോളറുമായുള്ള വിനിമയനിരക്കില്‍ ഇന്ത്യന്‍ രൂപ മുന്നേറ്റം നടത്തുന്നതാണ് ഗള്‍ഫ് കറന്‍സികളുമായുള്ള വിനിമയ മൂല്യം ഇടിയാന്‍ കാരണമായത്. ഏപ്രില്‍ വരെ വിനിമയ നിരക്കിലെ ഇടിവ് തുടര്‍ന്നേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വ്യക്തമാക്കുന്നത്. പ്രവാസികള്‍ക്കിത് തിരിച്ചടിയാണ്. അവര്‍ക്ക് വരുമാന നഷ്ടം ഉണ്ടാക്കുന്നതാണ് നിലവിലെ സാഹചര്യം.
പ്രമുഖ എക്‌സ്‌ചേഞ്ചുകളില്‍ ഒരു ദിര്‍ഹത്തിന് 17രൂപ 80 പൈസ എന്നതാണ് നിരക്ക്. 1000 രൂപ നാട്ടിലെത്താന്‍ 56 ദിര്‍ഹം 16 ഫില്‍സ് നല്‍കണം. രൂപയുടെ വിനിമയ മൂല്യത്തിലുണ്ടായ വര്‍ധനവ് ദിര്‍ഹത്തിന് ഒരു രൂപ വരെ നഷ്ടമാക്കിയിട്ടുണ്ട്. യു.എ.ഇ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങള്‍ 5 ശതമാനം മൂല്യവര്‍ധിത നികുതി ഏര്‍പ്പെടുത്താനുള്ള തയാര്‍െടുപ്പിലാണെന്നതിനാല്‍ പ്രവാസലോകത്തെ ജീവിത ചെലവുകള്‍ അധികരിക്കും.
ഊഹാധിഷ്ഠിത വ്യാപാരത്തിന്റെ പ്രതിഫലനമാണ് ഇപ്പോള്‍ വിനിമയ നിരക്കില്‍ പ്രതിഫലിക്കുന്നതെന്നും ഏപ്രില്‍ മാസത്തോടെ മാത്രമേ ഈ പ്രവണത തുടരുമോ എന്ന് ഉറപ്പിക്കാനാവൂ എന്നും സാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ അഭിപ്രായപ്പെട്ടു. അതേസമയം അമേരിക്ക പലിശനിരക്കില്‍ വര്‍ധന വരുത്തിയത് ഗള്‍ഫ് കറന്‍സികള്‍ക്ക് ഗുണകരമായിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.