കേന്ദ്ര സർക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് വിവിധ തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത ദേശ വ്യാപക പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ ആരംഭിക്കും. 24 മണിക്കൂറാണ് പണിമുടക്ക്. 10 ദേശീയ ട്രേഡ് യൂണിയനുകളാണു ഹർത്താലിനു ആഹ്വാനം ചെയ്തിരിക്കുന്നത്.
ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് വിവിധ തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത ദേശ വ്യാപക പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ ആരംഭിക്കും. 24 മണിക്കൂറാണ് പണിമുടക്ക്. സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി തുടങ്ങി 10 ദേശീയ ട്രേഡ് യൂണിയനുകളാണു ഹർത്താലിനു ആഹ്വാനം ചെയ്തിരിക്കുന്നത്.
സമരസമിതി കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിച്ച 12 ഇന ആവശ്യങ്ങളില്‍ ബോണസ്, മിനിമം വേതനം എന്നിവ ഭാഗികമായി അംഗീകരിച്ചതൊഴിച്ചാല്‍ മറ്റുള്ള ആവശ്യങ്ങള്‍ പരിഗണിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകാത്ത സാഹചര്യത്തിലാണു പണിമുടക്ക്. നേരത്തെ 2015 സെപ്തംബര്‍ രണ്ടിനും ട്രേഡ്യൂണിയനുകള്‍ ദേശീയതലത്തില്‍ പണിമുടക്കിയിരുന്നു.
പാല്‍, പത്രം, ആശുപത്രി, വിവാഹം, വിമാനത്താവളം, മരണം എന്നിവയുമായി ബന്ധപ്പെട്ട സര്‍വീസുകളെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, ബിഎംഎസ് പണിമുടക്കില്‍നിന്നു വിട്ടുനില്‍ക്കുകയാണ്. കേരളത്തിൽ സമരത്തിനു സംസ്ഥാന സര്‍ക്കാർ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പശ്ചിമബംഗാളില്‍ പണിമുടക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.