Currency

മദീനയില്‍ വാഹനാപകടം; ഇന്ത്യക്കാരനടക്കം രണ്ട് മരണം

സ്വന്തം ലേഖകന്‍Saturday, March 4, 2017 11:50 am

മദീനക്ക് സമീപം ഹിജ്‌റ റോഡിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യക്കാരനുള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു. അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ ലഖ്‌നൗ സ്വദേശിയായ ഇന്ത്യക്കാരനാണ് മരിച്ചത്.

മദീന: മദീനക്ക് സമീപം ഹിജ്‌റ റോഡിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യക്കാരനുള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു. അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ ലഖ്‌നൗ സ്വദേശിയായ ഇന്ത്യക്കാരനാണ് മരിച്ചത്.

മസ്ജിദ് മീഖാത്തിനടുത്ത് ഹിജറ് റോഡ് ആരംഭിക്കുന്നിടത്താണ് അപകടമുണ്ടായത്. രക്ഷാപ്രവര്‍ത്തനത്തിനായി അഞ്ച് യൂണിറ്റ് ആംബുലന്‍സുകള്‍ സംഭവ സ്ഥലത്തത്തെിയിരുന്നു. പരിക്കേറ്റവര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി സിവില്‍ ഡിഫന്‍സ് വക്താവ് അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x