2015-16 വര്‍ഷത്തെ തൊഴില്‍ വളര്‍ച്ച കഴിഞ്ഞ എട്ട് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ തോതിലാണ്. 2015ല്‍ 1.55 ലക്ഷം തൊഴിലുകളും, 2016ല്‍ 2.31 ലക്ഷം തൊഴിലുകളുമാണ് സംഘടിത മേഖലയില്‍ ഉണ്ടായത്. അതേസമയം 2009ല്‍ 10.6 ലക്ഷവും, 2010ല്‍ 8.65 ലക്ഷവും, 2011ല്‍ 9.30 ലക്ഷവുമായിരുന്നു സൃഷ്ടിക്കപ്പെട്ട തൊഴിലുകള്‍.
ന്യൂഡല്‍ഹി: രാജ്യത്തെ തൊഴില്‍ വളര്‍ച്ച ഏറ്റവും കുറഞ്ഞ നിരക്കിലെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ലേബര്‍ ബ്യൂറോയുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരം തൊഴില്‍ വളര്‍ച്ച കഴിഞ്ഞ എട്ട് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെന്ന് വ്യക്തമാക്കുന്നു. സംഘടിത മേഖലയിലെ പ്രധാന തൊഴില്‍ ദാതാക്കളായ എട്ട് സെക്ടറുകളിലും തൊഴില്‍ വളര്‍ച്ച പ്രതീക്ഷിച്ചതിനേക്കാള്‍ കുറവാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ലേബര്‍ ബ്യൂറോയുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരം 2015-16 വര്‍ഷത്തെ തൊഴില്‍ വളര്‍ച്ച കഴിഞ്ഞ എട്ട് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ തോതിലാണ്. 2015ല്‍ 1.55 ലക്ഷം തൊഴിലുകളും, 2016ല്‍ 2.31 ലക്ഷം തൊഴിലുകളുമാണ് സംഘടിത മേഖലയില്‍ ഉണ്ടായത്. അതേസമയം 2009ല്‍ 10.6 ലക്ഷവും, 2010ല്‍ 8.65 ലക്ഷവും, 2011ല്‍ 9.30 ലക്ഷവുമായിരുന്നു സൃഷ്ടിക്കപ്പെട്ട തൊഴിലുകള്‍. 2012ല്‍ 3.22 ലക്ഷമായി ഇത് കുത്തനെ താഴ്‌ന്നെങ്കില്‍ 2014ല്‍ 4.21 ലക്ഷമായി വര്‍ദ്ധിച്ചു. അതിന് ശേഷമാണ് തൊഴില്‍ വളര്‍ച്ചയില്‍ ഈ വന്‍ ഇടിവ് ഉണ്ടായിട്ടുള്ളത്.
തൊഴില്‍ അവസരങ്ങള്‍ കൂടുതലുള്ളതും, സമ്പദ് വ്യവസ്ഥയുടെ മുഖ്യ ഘടകങ്ങളുമായ ഏട്ട് സെക്ടറുകളിലെ വളര്‍ച്ച നിരക്ക് 1.5 ശതമാനം മാത്രമാണ്. ഇതില്‍ തന്നെ ഏറ്റവും കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കുന്ന നിര്‍മ്മാണ മേഖലയില്‍ 25000 തൊഴില്‍ കുറയുകയാണ് ചെയ്തത്. ഐടി മേഖലയില്‍ ഉണ്ടായ തൊഴില്‍ വളര്‍ച്ച 2200 മാത്രമാണ്. സാമ്പത്തിക വളര്‍ച്ച നിരക്ക് ഏഴ് ശതമാനത്തിന് മുകളിലാണെന്ന് അവകാശപ്പെടുമ്പോഴാണ് തൊഴില്‍ മേഖലയിലെ റെക്കോര്‍ഡ് പ്രതിസന്ധിയെന്നതാണ ശ്രദ്ധേയമായ കാര്യം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.