Currency

മൂന്നര വര്‍ഷത്തിന് ശേഷം കരിപ്പൂരില്‍ നിന്ന് ഡല്‍ഹി സര്‍വീസ് ആരംഭിക്കുന്നു

സ്വന്തം ലേഖകന്‍Wednesday, February 6, 2019 12:04 pm

കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് മൂന്നര വര്‍ഷങ്ങള്‍ക്ക് ശേഷം ഡല്‍ഹിയിലേക്ക് നേരിട്ട് സര്‍വിസ് ആരംഭിക്കുന്നു. വ്യാഴാഴ്ച മുതല്‍ ആഴ്ചയില്‍ മൂന്ന് ദിവസം ഇന്‍ഡിഗോ എയറാണ് സര്‍വിസ് ആരംഭിക്കുന്നത്. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ വയബിലിറ്റി ഗ്യാപ് ഫണ്ടിങ് (വി.ജി.എഫ്) പദ്ധതിയിലുള്‍പ്പെടുത്തിയാണ് സര്‍വിസ്.

വിവിധ കോണുകളില്‍നിന്നുയര്‍ന്ന ആവശ്യത്തിന് ഒടുവിലാണ് സര്‍വിസ് തുടങ്ങുന്നത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് നിലവില്‍ സര്‍വിസ്. മാര്‍ച്ച് അവസാനം വരെയുള്ള സമയക്രമമാണ് പുറത്തുവന്നിട്ടുള്ളത്. നേരത്തേ, ഡല്‍ഹിയിലേക്ക് എയര്‍ ഇന്ത്യ സര്‍വിസ് നടത്തിയിരുന്നെങ്കിലും റണ്‍വേ നവീകരണത്തിനായി 2015 മേയ് ഒന്നു മുതല്‍ ഈ സര്‍വിസ് നിര്‍ത്തലാക്കി.

ഈ സെക്ടറില്‍ സര്‍വിസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തേ വിമാനത്താവള ഡയറക്ടര്‍ ഇന്‍ഡിഗോ, എയര്‍ ഇന്ത്യ എന്നിവക്ക് കത്തും നല്‍കിയിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x