
കണ്ണൂര്‍: ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ കുവൈത്ത് കണ്ണൂര്‍ വിമാനങ്ങളുടെ സമയം മാറ്റുന്നു. ആഗസ്റ്റ് അഞ്ചു മുതലാണ് സമയമാറ്റം. മുംബൈയില്‍ നിന്ന് കുവൈത്തിലേക്കു നേരിട്ടുള്ള ഇന്‍ഡിഗോ സര്‍വീസും അടുത്ത മാസം അഞ്ചു മുതല്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.
കണ്ണൂരില്‍ നിന്ന് രാവിലെ 9.05 ന് പുറപ്പെട്ട് ഉച്ചക്ക് 11.30ന് കുവൈത്തില്‍ എത്തുകയും ഉച്ചക്ക് 12.30ന് കുവൈത്തില്‍നിന്ന് പുറപ്പെട്ട് വൈകുന്നേരം 7.55ന് കണ്ണൂരില്‍ എത്തുകയും ചെയ്യുന്ന രീതിയിലായിരിക്കും ആഗസ്റ്റ് അഞ്ചു മുതലുള്ള സമയക്രമം. നിലവില്‍ ഇതേ സര്‍വീസ് കണ്ണൂരില്‍ നിന്ന് പുലര്‍ച്ചെ 4.45നും തിരിച്ചു കുവൈത്തില്‍ നിന്ന് രാവിലെ 8.10നുമാണ് പുറപ്പെടുന്നത്.
ഓഗസ്റ്റ് നാല് വരെ ഇതേ സമയക്രമം തുടരും. ഇന്‍ഡിഗോയുടെ മുംബൈ കുവൈത്ത് ഡയറക്റ്റ് സര്‍വീസിനും ആഗസ്റ്റ് അഞ്ചിന് തുടക്കമാകും. നിലവില്‍ കൊച്ചി, ചെന്നൈ, എന്നിവിടങ്ങളിലേക്ക് ആഴ്ചയില്‍ ഏഴു ദിവസവും അഹമ്മദാബാദിലേക്ക് മൂന്നുദിവസവും കണ്ണൂരിലേക്ക് ചൊവ്വ ഒഴികെയുള്ള ദിവസങ്ങളിലും ഇന്‍ഡിഗോ സര്‍വീസ് നടത്തുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.