
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പുതിയ വിമാനസര്‍വീസുകള്‍ ആരംഭിക്കാനൊരുങ്ങി ഇന്‍ഡിഗോ. മാര്‍ച്ച് 20 മുതല്‍ ന്യൂ ഡല്‍ഹിയിലേക്കും, റിയാദിലേക്കുമാണ് ഇന്‍ഡിഗോ പുതിയ സര്‍വീസുകള്‍ ആരംഭിക്കുക. ചൊവ്വാഴ്ച ഒഴികെയുളള ദിവസങ്ങളില്‍ രാവിലെ 7.30ന് കരിപ്പൂരില്‍ നിന്ന് പുറപ്പെടുന്ന വിമാനം 10.30ന് റിയാദിലെത്തിയ ശേഷം, 11.30 ന് മടങ്ങി രാത്രി 7.10ന് കരിപ്പൂരില്‍ തിരിച്ചെത്തും.
രാത്രി 8.25 ന് കരിപ്പൂരില്‍ നിന്ന് പുറപ്പെടുന്ന വിമാനം 11.25നു ഡല്‍ഹിയിലെത്തും. ശേഷം 11.55ന് മടങ്ങി പുലര്‍ച്ച 3.05ന് കരിപ്പൂരിലെത്തും പ്രകാരമുള്ള പ്രതിദിന സര്‍വിസാണിത്. എയര്‍ ഇന്ത്യ മാത്രമാണ് നിലവില്‍ ഡല്‍ഹി സര്‍വിസ് നടത്തുന്നത്. നേരത്തെ കരിപ്പൂരില്‍ നിന്ന് ഇന്‍ഡിഗോക്ക് ഡല്‍ഹി സര്‍വിസ് അനുവദിച്ചിരുന്നെങ്കിലും തുടങ്ങിയിരുന്നില്ല. അതേസമയം ഇന്‍ഡിഗോയുടെ ദമ്മാം സര്‍വിസ് മാര്‍ച്ച് പത്ത് മുതലും ജിദ്ദ സര്‍വിസ് 29നും പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.