Currency

കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ഇന്‍ഡിഗോ സര്‍വ്വീസ് മാര്‍ച്ച് 31 മുതല്‍

സ്വന്തം ലേഖകന്‍Tuesday, January 22, 2019 1:37 pm

തിരുവനന്തപുരം: കണ്ണൂരില്‍ നിന്ന് കൂടുതല്‍ ആഭ്യന്തര അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ തുടങ്ങാന്‍ തീരുമാനമായി. മാര്‍ച്ച് 31 മുതല്‍ കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും ഇന്‍ഡിഗോ വിമാനം സര്‍വ്വീസ് തുടങ്ങും. ജനുവരി 25 മുതല്‍ ഹൈദ്രാബാദ്, ചെന്നെ, ഹൂഗ്ലി, ഗോവ സര്‍വ്വീസുകള്‍ തുടങ്ങാനും തീരുമാനം ആയിട്ടുണ്ട്.

ഫെബ്രുവരി അവസാനത്തോടെ ഗോ എയര്‍ മസ്‌കറ്റ് സര്‍വ്വീസ് ആരംഭിക്കും. സ്പൈസ് ജറ്റ് സര്‍വ്വീസ് തുടങ്ങാന്‍ സന്നദ്ധരാണെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ഏതൊക്കെ സര്‍വ്വീസ് എപ്പോള്‍ മുതലെന്ന് തീരുമാനമായിട്ടില്ല. എയര്‍ ഇന്ത്യ എക്സ്പ്രസ് ഷാര്‍ജ, അബുദാബി, റിയാദ്, ദോഹ എന്നിവിടങ്ങളിലേക്കാണ് നിലവില്‍ സര്‍വ്വീസ് നടത്തുന്നത്. ബഹ്റിന്‍ കുവൈറ്റ്, മസ്‌കറ്റ് എന്നിവിടങ്ങളിലേക്ക് ഉടന്‍ സര്‍വീസ് ആരംഭിക്കും.

ഉത്സവ കാലങ്ങളില്‍ വിദേശത്തുനിന്നുള്ള വിമാന നിരക്ക് കുത്തനെ വര്‍ദ്ധിപ്പിക്കില്ലെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഉറപ്പുനല്‍കിയതായി ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x