
ന്യൂഡല്‍ഹി: പ്രാദേശിക ശൃംഖല വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്‍ഡിഗോ ഇനി തിരുപ്പതിയിലേയ്ക്കും സര്‍വീസ് നടത്തും. 2018 ജനുവരി ഏഴ് മുതലാണ് തിരുപ്പതിയിലേക്ക് സര്‍വ്വീസ് ആരംഭിക്കുന്നത്. ദിവസം മൂന്ന് തിരുപ്പതി- ഹൈദരാബാദ് സര്‍വ്വീസുകളാണുണ്ടാകുക. കൂടാതെ ദിവസവും രണ്ട് ബാംഗ്ലൂര്‍- തിരുപ്പതി സര്‍വീസും ജനുവരി ഏഴിന് ശേഷം ആരംഭിക്കും.
പ്രാദേശിക നെറ്റ്‌വര്‍ക്കിന്റെ ഭാഗമായി 47 സ്ഥലങ്ങളുമായി ബന്ധിപ്പിക്കുന്ന 950 ദൈനംദിന സര്‍വീസുകള്‍ ആരംഭിക്കാനാണ് കമ്പനിയുടെ ലക്ഷ്യം. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ദുബായ്, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്കും തിരുപ്പതിയില്‍ നിന്ന് സര്‍വ്വീസ് ആരംഭിക്കാന്‍ പദ്ധതിയുണ്ട്. തുടക്കത്തില്‍ 1499 രൂപയാകും ടിക്കറ്റ് നിരക്ക്. എന്നാല്‍ വരുന്ന മാസങ്ങളില്‍ ടിക്കറ്റ് നിരക്കുകള്‍ കുറയ്ക്കുമെന്ന് ഇന്‍ഡിഗോ അറിയിച്ചിട്ടുണ്ട്.
ഹൈദരാബാദിലെ മികച്ച കാലാവസ്ഥയാണ് ഇവിടെ നിന്ന് കൂടുതല്‍ സര്‍വ്വീസുകള്‍ ആരംഭിക്കാന്‍ കാരണം. പൊതുവെ ടിക്കറ്റ് നിരക്കുകള്‍ വളരെ കുറഞ്ഞ വിമാന കമ്പനിയാണ് ഇന്‍ഡിഗോ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.