
കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് അബുദാബിയിലേക്ക് ഇന്‍ഡിഗോ എയര്‍ പുതിയ സര്‍വീസ് ആരംഭിച്ചു. പ്രാദേശിക സമയം പുലര്‍ച്ചെ 12.25നു കോഴിക്കോട്ടുനിന്നു പുറപ്പെട്ട് മൂന്നരയ്ക്ക് അബുദാബിയിലെത്തും. വൈകിട്ട് അഞ്ചരയ്ക്ക് അബുദാബിയില്‍നിന്നു പുറപ്പെട്ട് രാത്രി 11.25നു കോഴിക്കോട് വിമാനത്താവളത്തിലെത്തും.
ആഴ്ചയില്‍ എല്ലാദിവസവും സര്‍വീസ് ഉണ്ട്. നിലവില്‍ ഷാര്‍ജ, ദുബായ്, ദോഹ, മസ്കത്ത് എന്നിവിടങ്ങളിലേക്കാണ് ഇന്‍ഡിഗോയുടെ കോഴിക്കോട് കേന്ദ്രീകരിച്ചുള്ള സര്‍വീസ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.