ഉത്സവസീസൺ പ്രമാണിച്ച് രാജ്യത്തെ മുൻനിര ബാങ്കുകളായ എസ്ബിഐയും ഐസിഐസിഐ ബാങ്കും പലിശനിരക്കുകളിൽ കുറവ് വരുത്തി.
ന്യൂഡൽഹി: ഉത്സവസീസൺ പ്രമാണിച്ച് രാജ്യത്തെ മുൻനിര ബാങ്കുകളായ എസ്ബിഐയും ഐസിഐസിഐ ബാങ്കും പലിശനിരക്കുകളിൽ കുറവ് വരുത്തി. യഥാക്രമം 0.15%, 0,10% കുറവാണ് വരുത്തിയിരിക്കുന്നത്. നേരത്തെ കോര്‍പ്പറേഷന്‍ ബാങ്ക് പലിശനിരക്കില്‍ 0.05% കുറവ് വരുത്തിയിരുന്നു.
എസ്ബിഐയിലും ഐസിഐസിഐ ബാങ്കിലും നവംബര്‍ ഒന്ന് മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വരും. എംസിഎല്‍ആര്‍ ( മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ടിംഗ് ബേസ്ഡ് ലെന്റിംഗ് റേറ്റ്) എസ്ബിഐയില്‍ 8.90 ശതമാനവും, ഐസിഐസിഐയില്‍ 8.95 ശതമാനവുമാകും എന്നതിനാൽ ഭവന,വാഹന ലോണുകള്‍ക്കും ഇളവ് ലഭിക്കുന്നതായിരിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.