Currency

ഐആര്‍സിടിസി: ഓണ്‍ലൈന്‍ ടിക്കറ്റിനുള്ള സര്‍വീസ് ചാര്‍ജ് ഇളവ് ജൂണ്‍ 30 വരെ

സ്വന്തം ലേഖകന്‍Monday, April 3, 2017 10:30 am

ഐആര്‍സിടിസി വെബ്സൈറ്റ് വഴി ഓണ്‍ലൈനായി ടിക്കറ്റെടുക്കുന്നവര്‍ക്ക് ലഭിക്കുന്ന സര്‍വീസ് ചാര്‍ജ് ഇളവാണ് നീട്ടിയത്. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്.

മുംബൈ: ഐആര്‍സിടിസി സര്‍വീസ് ചാര്‍ജ് ഇളവ് ജൂണ്‍ 30 വരെ നീട്ടി. ഐആര്‍സിടിസി വെബ്സൈറ്റ് വഴി ഓണ്‍ലൈനായി ടിക്കറ്റെടുക്കുന്നവര്‍ക്ക് ലഭിക്കുന്ന സര്‍വീസ് ചാര്‍ജ് ഇളവാണ് നീട്ടിയത്. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്.

നവംബര്‍ 23 മുതല്‍ മാര്‍ച്ച് 31 വരെയാണ് ഇളവു പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ജൂണ്‍ 30 വരെ ദീര്‍ഘിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 20-40 രൂപ നിരക്കിലായിരുന്നു സര്‍വീസ് ചാര്‍ജ് ഈടാക്കിയിരുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x