Currency

ട്രെയിൻ യാത്രക്കാരുടെ ലാപ്ടോപ്പ്, മൊബൈല്‍ ഫോണ്‍ എന്നിവയ്ക്ക് ഇൻഷുറൻസ് ലഭ്യമാക്കുന്നു

സ്വന്തം ലേഖകൻSaturday, October 8, 2016 1:48 pm

ട്രെയിൻ യാത്രയ്ക്കിടയിൽ ലാപ്ടോപ്പ്, മൊബൈല്‍ ഫോണ്‍, ഗാഡ്ജെറ്റ് എന്നിവ മോഷണം പോവുകയോ അപകടത്തില്‍ നഷ്ടപ്പെട്ടു പോവുകയോ ചെയ്താൽ യാത്രക്കാർക്ക് ഇൻഷുറൻസ് ലഭ്യമാക്കുന്ന പദ്ധതിയുമായി ഐആര്‍സിടിസി.

ന്യൂഡൽഹി: ട്രെയിൻ യാത്രയ്ക്കിടയിൽ ലാപ്ടോപ്പ്, മൊബൈല്‍ ഫോണ്‍, ഗാഡ്ജെറ്റ് എന്നിവ മോഷണം പോവുകയോ അപകടത്തില്‍ നഷ്ടപ്പെട്ടു പോവുകയോ ചെയ്താൽ യാത്രക്കാർക്ക് ഇൻഷുറൻസ് ലഭ്യമാക്കുന്ന പദ്ധതിയുമായി ഐആര്‍സിടിസി. ഇൻഷുറൻസ് കമ്പനികളുമായി ഇത് സംബന്ധിച്ച ചർച്ച നടത്തിയതായി ഐആര്‍സിടിസി മാനേജിങ് ഡയറക്ടര്‍ എ കെ മനോച്ച അറിയിച്ചു.

യാത്രക്കാര്‍ വ്യാജ ക്ലെയിമുകള്‍ നടത്തിയേക്കുമെന്നതിനാൽ ഇത് സംബന്ധിച്ച വിശദമായ ആലോചനകൾ നടക്കുകയാണെന്നും തുടക്കത്തിൽ ക്രഡിറ്റ് കാര്‍ഡ് ഉള്ളവര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മാത്രമായി ഈ ഇൻഷുറൻസ് പദ്ധതി ആരംഭിക്കാനാണ് ആലോചനയെന്നും അദ്ദേഹം അറിയിച്ചു.

നേരത്തെ ട്രെയിന്‍ യാത്രക്കാര്‍ക്ക് 92 പൈസയുടെ ഇന്‍ഷൂറന്‍സ് റെയിൽവേ കൊണ്ടുവന്നിരുന്നു. ഇത് വൻ വിജയമായതിനെ തുടർന്നാണു പുതിയ പദ്ധതി ആലോചിക്കുന്നത്. അതിനിടെ പൂജ, ദീപാവലി ആഘോഷവേളയിലെ തിരക്ക് പരിഗണിച്ച്‌ യാത്രക്കാർക്കുള്ള ഇന്‍ഷൂറന്‍സ് തുക 1 രൂപയാക്കി വര്‍ദ്ധിപ്പിക്കാന്‍ ഐആര്‍സിടിസി തീരുമാനിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x