Currency

മര്യാദ വിട്ടാല്‍ വിമാനത്തില്‍ യാത്രാ വിലക്ക്: നിയമം ഈ മാസം

സ്വന്തം ലേഖകന്‍Saturday, June 10, 2017 10:54 am

കഴിഞ്ഞ മാസം വ്യോമയാന മന്ത്രാലയം ഇതുസംബന്ധിച്ച കരടുരേഖ പുറത്തിറക്കിയിരുന്നു. അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പരിഗണിച്ചശേഷം 20ന് നിയമത്തിന്റെ അന്തിമരൂപമാകുമെന്നാണു പ്രതീക്ഷ.

ന്യൂഡല്‍ഹി: മര്യാദയില്ലാതെ പെരുമാറുന്നവര്‍ക്കു വിമാനയാത്ര വിലക്കുന്നതിനുള്ള നിയമത്തിന് ഈ മാസം അന്തിമരൂപമാകും. കഴിഞ്ഞ മാസം വ്യോമയാന മന്ത്രാലയം ഇതുസംബന്ധിച്ച കരടുരേഖ പുറത്തിറക്കിയിരുന്നു. അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പരിഗണിച്ചശേഷം 20ന് നിയമത്തിന്റെ അന്തിമരൂപമാകുമെന്നാണു പ്രതീക്ഷ.

ലഭിച്ച നിര്‍ദേശങ്ങളുടെയും വ്യോമയാന ഡയറക്ടര്‍ ജനറലിന്റെ ഉപദേശത്തിന്റെയും അടിസ്ഥാനത്തിലാണു നിയമം തയാറാക്കുന്നത്. യാത്രക്കാരുടെ അതിരുവിട്ട പെരുമാറ്റത്തെ തുടര്‍ന്നാണ് പുതിയ തീരുമാനം. അടുത്തിടെ ശിവസേന എംപി രവീന്ദ്ര ഗെയ്ക്വാദ് എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെ ചെരിപ്പൂരി അടിച്ചിരുന്നു. ഈ സംഭവത്തോടെയാണ് ഉടന്‍ ഇത്തരമൊരു നിയമം പ്രാബല്യത്തിലാക്കി വിമാനയാത്ര സംബന്ധിച്ച നിയമങ്ങള്‍ പരിഷ്‌കരിക്കാന്‍ മന്ത്രാലയം നടപടി ആരംഭിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x