Currency

വാടകഗര്‍ഭധാരണത്തിന് ഇന്ത്യയില്‍ വിലക്ക്

സ്വന്തം ലേഖകൻThursday, August 25, 2016 7:23 am

രാജ്യത്ത് വാണിജ്യ അടിസ്ഥാനത്തിലുള്ള വാടക ഗര്‍ഭധാരണം തടഞ്ഞു കൊണ്ടുള്ള ബില്ല് കേന്ദ്രസർക്കാർ അംഗീകരിച്ചു. ഇനി മുതല്‍ കുട്ടികളില്ലാത്ത ദമ്പദികളുടെ അടുത്ത ബന്ധുക്കള്‍ക്ക് മാത്രമാകും ഗര്‍ഭപാത്രം നല്‍കാന്‍ കഴിയുക. പുതിയ ബില്‍ പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കും.

ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ അടിസ്ഥാനത്തിലുള്ള വാടക ഗര്‍ഭധാരണം തടഞ്ഞു കൊണ്ടുള്ള ബില്ല് കേന്ദ്രസർക്കാർ അംഗീകരിച്ചു. ഇനി മുതല്‍ കുട്ടികളില്ലാത്ത ദമ്പദികളുടെ അടുത്ത ബന്ധുക്കള്‍ക്ക് മാത്രമാകും ഗര്‍ഭപാത്രം നല്‍കാന്‍ കഴിയുക. ഇന്ത്യന്‍ ദമ്പതികള്‍ക്ക് വിവാഹം കഴിഞ്ഞ് അഞ്ചു വര്‍ഷത്തിനു ശേഷമേ വാടക ഗര്‍ഭാധാരണത്തിന് അനുമതി നല്‍കൂ. അതും നിയമപരമായി വിവാഹിതരായിരിക്കണം. സ്വവര്‍ഗാനുരാഗികള്‍ക്കും വാടക ഗര്‍ഭാധാരണത്തിന് അനുമതിയില്ല. 

വാടക ഗര്‍ഭപാത്രം നല്‍കാന്‍ തയ്യാറാകുന്നവര്‍ക്ക് ഒരു കുട്ടിയെങ്കിലും ഉണ്ടായിരിക്കണം എന്ന നിര്‍ദ്ദേശവും ബില്ലിലുണ്ട്. വിദേശികള്‍ക്ക് ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കാന്‍ അനുവദിക്കില്ല. വാടക ഗര്‍ഭധാരണത്തിലൂടെ ജനിച്ച കുഞ്ഞുങ്ങളെ വിദേശികള്‍ ഉപേക്ഷിച്ച സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.

ഗര്‍ഭം ധരിക്കാന്‍ മടിച്ച്‌ പലരും പണംനല്‍കി ഗര്‍ഭംവഹിക്കാന്‍ ആളെ നിയോഗിച്ചത് ഗര്‍ഭാധാരണത്തിന്റെ മഹത്വം നഷ്ടപ്പെടുത്തിയെന്ന് മന്ത്രി സുഷമാ സ്വരാജ് പറഞ്ഞു. അനധികൃത ഗര്‍ഭാധാരണത്തിന് കൂട്ടുനില്‍ക്കുന്ന ക്ലിനിക്കുകള്‍ക്കെതിരേയും നടപടിയുണ്ടാകും. പുതിയ ബില്‍ പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x