ന്യൂഡല്‍ഹി: കൊച്ചി അടക്കം രാജ്യവ്യാപകമായി വിവിധ ഇടങ്ങളില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ ജന്‍ധന്‍ അക്കൗണ്ടുകളില്‍ വെളിപ്പെടുത്താത്ത 1.64 കോടി രൂപ കണ്ടെത്തി. കൊല്‍ക്കത്ത, മിഡ്‌നാപൂര്‍, ബിഹാറിലെ ആര, ഉത്തര്‍പ്രദേശിലെ വാരണാസി എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്. ഈ അക്കൗണ്ടുകളില്‍ സംശയകരമായ ഇടപാടുകള്‍ നടന്നിട്ടുള്ളതായും ആദായ നികുതി വകുപ്പ് സൂചിപ്പിച്ചു. ബിഹാറിലെ ഒരു ജന്‍ധന്‍ അക്കൗണ്ടില്‍ നിന്ന് 40 ലക്ഷം രൂപ പിടിച്ചെടുത്തതായി കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് വെളിപ്പെടുത്തി. ജന്‍ധന്‍ അക്കൗണ്ടുകളില്‍ 50,000 രൂപ മാത്രമെ നിക്ഷേപിക്കാവൂ എന്നിരിക്കെയാണിത്.
പലയിടങ്ങളിലായി 1.64 കോടിയുടെ നിക്ഷേപം നടത്തിയവര്‍ ആരും തന്നെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചിട്ടില്ലെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. വെളിപ്പെടുത്താത്ത തുക സംബന്ധിച്ച് 1961ലെ നികുതി നിയമപ്രകാരം പിഴ ചുമത്തും. നവംബര്‍ 23 വരെയുള്ള കണക്ക് അനുസരിച്ച് ജന്‍ധന്‍ നിക്ഷേപങ്ങളില്‍ വന്‍ വര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളത്. നോട്ട് നിരോധനം പ്രഖ്യാപിച്ച ശേഷം ഇതുവരെ 21,000 കോടി ഈ അക്കൗണ്ടുകളിലേക്ക് ഒഴുകിയെത്തിയിട്ടുണ്ട്. നിലവില്‍ 66,636 കോടിയാണ് അക്കൗണ്ടുകളിലെ നിക്ഷേപം. നവംബര്‍ ഒമ്പതുവരെയുള്ള കണക്ക് അനുസരിച്ച് 25.5 കോടി അക്കൗണ്ടുകളിലായി 45,636.61 കോടിയായിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.