Currency

പ്രവാസികള്‍ക്ക് ഗള്‍ഫില്‍ തിരിച്ചെത്തി ജോലി പുനരാരംഭിക്കാന്‍ സൗകര്യം ഒരുക്കണമെന്ന്് ഇന്ത്യ; തടസങ്ങള്‍ മാറ്റുമെന്ന് ജിസിസി രാജ്യങ്ങള്‍

സ്വന്തം ലേഖകന്‍Thursday, November 5, 2020 4:12 pm

ന്യൂഡല്‍ഹി: ലോക്ഡൗണ്‍ കാലത്ത് നാട്ടിലെത്തിയ പ്രവാസികള്‍ക്ക് ഗള്‍ഫില്‍ തിരിച്ചെത്തി ജോലി പുനരാരംഭിക്കാന്‍ സൗകര്യം ഒരുക്കണമെന്ന് ജി.സി.സി നേതൃത്വത്തോട് ഇന്ത്യ ആവശ്യപ്പെട്ടു. ജി.സി.സി രാജ്യങ്ങളുടെ പ്രതിനിധികളുമായി നടത്തിയ വെര്‍ച്വല്‍ ചര്‍ച്ചയില്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറാണ് ഇക്കാര്യം ഉന്നയിച്ചത്.

നിലവില്‍ ഇന്ത്യയില്‍ നിന്ന് ഗള്‍ഫിലേക്കുള്ള വിമാനങ്ങളില്‍ പ്രവാസികള്‍ക്ക് ജോലിസ്ഥലങ്ങളിലേക്ക് മടങ്ങുന്നതിനുള്ള തടസ്സങ്ങള്‍ നീക്കണമെന്ന അഭ്യര്‍ഥനയാണ് മന്ത്രി മുന്നോട്ട് വെച്ചത്. കോവിഡ് മഹാമാരിക്കാലത്ത് പ്രവാസികളുടെ ക്ഷേമത്തിന് ജി.സി.സി രാജ്യങ്ങള്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നതില്‍ അദ്ദേഹം നന്ദി പറഞ്ഞു. ഈ രാജ്യങ്ങളിലെ അടിയന്തര ചികിത്സ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി വിദഗ്ധരെയും മരുന്നുകളും എത്തിക്കാന്‍ ഇന്ത്യ ശ്രദ്ധിച്ച കാര്യവും എസ്. ജയശങ്കര്‍ അനുസ്മരിച്ചു.

പ്രവാസികളുടെ മടക്കയാത്രക്കുള്ള തടസങ്ങള്‍ വൈകാതെ മാറുമെന്ന ഉറപ്പാണ് ജിസിസി രാജ്യങ്ങള്‍ ഇന്ത്യക്ക് നല്‍കിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x