ദിവസവും വൈകിട്ട് 6.40ന് കുവൈത്തില്‍നിന്ന് പുറപ്പെടുകയും പുലര്‍ച്ചെ 1.35നു തിരിച്ചെത്തുകയും ചെയ്യുന്ന വിധത്തിലാണ് അഹമ്മദാബാദ് സര്‍വിസ് ക്രമീകരിച്ചിട്ടുള്ളത്.
ഹൈദരാബാദ്: കുവൈത്തിലെ സ്വകാര്യ വിമാനക്കമ്പനിയായ ജസീറ എയര്‍വേസ് ഹൈദരാബാദിലേക്ക് പ്രതിദിന സര്‍വിസ് ആരംഭിച്ചു. ദിവസവും വൈകിട്ട് 6.40ന് കുവൈത്തില്‍നിന്ന് പുറപ്പെടുകയും പുലര്‍ച്ചെ 1.35നു തിരിച്ചെത്തുകയും ചെയ്യുന്ന വിധത്തിലാണ് അഹമ്മദാബാദ് സര്‍വിസ് ക്രമീകരിച്ചിട്ടുള്ളത്. ഈ സര്‍വീസ് പ്രയോജനപ്പെടുത്തുന്ന യാത്രക്കാര്‍ക്ക് പ്രവൃത്തി ദിവസങ്ങള്‍ നഷ്ടപ്പെടുത്താതെ കുവൈത്തിലേക്കും തിരിച്ചും യാത്രചെയ്യാന്‍ കഴിയും.
കമ്പനിയുടെ കൊച്ചി, അഹ്മദാബാദ്, മുംബൈ എന്നീ നഗരങ്ങളിലേക്കുള്ള സര്‍വിസുകള്‍ ജനുവരിയില്‍ ആരംഭിക്കുമെന്ന് സി.ഇ.ഒ രോഹിത് രാമചന്ദ്രന്‍ അറിയിച്ചു. ഇന്ത്യന്‍ നഗരങ്ങളിലേക്ക് കൂടുതല്‍ സര്‍വിസ് ആരംഭിക്കാന്‍ ജസീറ എയര്‍വേസിന് താല്‍പര്യമുണ്ട്.
ജസീറയുടെ നവീകരിച്ച എയര്‍ബസ് അ320 എയര്‍ ക്രാഫ്റ്റുകള്‍ ആണ് ഇന്ത്യന്‍ നഗരങ്ങളിലേക്കുള്ള സര്‍വിസിനായി ഉപയോഗിക്കുന്നത്. ഇക്കോണമി യാത്രക്കാര്‍ക്ക് 30 കിലോയും ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്ക് 50 കിലോയും ബാഗേജ് അനുവദിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.