
കൊച്ചി: ജസീറ എയര്‍വേസ് കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാന സര്‍വിസ് ജനുവരി 15ന് ആരംഭിക്കും. 34 ദീനാര്‍ മുതല്‍ ടിക്കറ്റ് നിരക്ക് ഈടാക്കുന്ന ബജറ്റ് സര്‍വിസ് കുവൈത്തിലെ പ്രവാസി മലയാളികള്‍ക്ക് ഏറെ ആശ്വാസകരമാവും. തുടക്കത്തില്‍ ആഴ്ചയില്‍ നാലു ദിവസമാണ് സര്‍വിസ് ഉണ്ടാവുക. എന്നാല്‍ വൈകാതെത്തന്നെ പ്രതിദിന സര്‍വിസ് നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് കമ്പനി സി.ഇ.ഒ രോഹിത് രാമചന്ദ്രന്‍ പറഞ്ഞു. വൈകിട്ട് എട്ടുമണിക്ക് കുവൈത്തില്‍ നിന്ന് പുറപ്പെടുകയും പുലര്‍ച്ച 12.30ന് തിരിച്ചെത്തുകയും ചെയ്യുന്ന വിധത്തിലാണ് കൊച്ചി സര്‍വിസ് ക്രമീകരിച്ചിട്ടുള്ളത്.
മറ്റു വിമാനക്കമ്പനികള്‍ നല്‍കുന്നതിനേക്കാള്‍ 20 മുതല്‍ 30 വരെ ശതമാനം കുറഞ്ഞ നിരക്കില്‍ യാത്രസൗകര്യമൊരുക്കുമെന്ന് രോഹിത് രാമചന്ദ്രന്‍ പറഞ്ഞു. ഇക്കോണമി യാത്രക്കാര്‍ക്ക് 30 കിലോയും ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്ക് 40 കിലോയും ബാഗേജ് അനുവദിക്കും. ജസീറയുടെ നവീകരിച്ച എയര്‍ബസ് അ320 എയര്‍ ക്രാഫ്റ്റുകള്‍ ആണ് സര്‍വിസിനായി ഉപയോഗിക്കുക.
ഇതോടൊപ്പം മുംബൈ, അഹ്മദാബാദ് എന്നിവിടങ്ങളിലേക്കും സര്‍വിസ് ആരംഭിക്കുന്നുണ്ട്. കോഴിക്കോട്ടേക്ക് നേരിട്ട് സര്‍വിസ് നടത്തുന്നതിനുള്ള അനുമതിക്കായി അധികൃതര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.