Currency

ജെറ്റ്‌എയര്‍വേസിന്റെ ദീപാവലി ഓഫർ; നികുതിയടക്കം ടിക്കറ്റിന് 921 രൂപ മാത്രം!

സ്വന്തം ലേഖകൻFriday, October 28, 2016 11:13 am

നികുതിയടക്കം മറ്റ് ചാര്‍ജുകളുള്‍പ്പെടെ 921 രൂപ മുതലാണ് ജെറ്റ് എയര്‍വേസില്‍ ടിക്കറ്റിന് ലഭിക്കുക. തെരഞ്ഞെടുക്കപ്പെട്ട ആഭ്യന്തര റൂട്ടുകളിലാണ് 'ഡീല്‍ വാലി ദിവാലി' എന്ന് പേരിട്ടിരിക്കുന്ന ഈ ഓഫർ ലഭിക്കും.

ന്യൂഡൽഹി: ദീപാവലി ഉല്‍സവ സീസണ്‍ പ്രമാണിച്ച്‌ ജെറ്റ് എയർവേയ്സ് പ്രത്യേക പ്രൊമോഷണല്‍ ഓഫർ പ്രഖ്യാപിച്ചു. നികുതിയടക്കം മറ്റ് ചാര്‍ജുകളുള്‍പ്പെടെ 921 രൂപ മുതലാണ് ജെറ്റ് എയര്‍വേസില്‍ ടിക്കറ്റ് ലഭിക്കുക. തെരഞ്ഞെടുക്കപ്പെട്ട ആഭ്യന്തര റൂട്ടുകളിൽ ‘ഡീല്‍ വാലി ദിവാലി’ എന്ന് പേരിട്ടിരിക്കുന്ന ഈ ഓഫർ ലഭിക്കും.

ഇക്കണോമി ക്ലാസ് യാത്രികര്‍ക്കാണ് ഈ ഓഫർ ലഭ്യമാക്കിയിരിക്കുന്നത്, അതേസമയം എത്ര സീറ്റുകളാണ് ഓഫറിന്മേൽ നൽകുന്നതെന്ന് ജെറ്റ് എയര്‍വേയ്സ് വ്യക്തമാക്കിയിട്ടില്ല. ഒക്ടോബര്‍ 30 വരെ ബുക്ക് ചെയ്യുന്നവര്‍ക്ക് നവംബര്‍ 14 വരെ ഈ ഓഫറില്‍ യാത്ര ചെയ്യാം. കൂടുതൽ വിവരങ്ങൾ കമ്പനിയുടെ വെബ്സൈറ്റിൽ ലഭിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x