ജെറ്റ് എയര്‍വേസിന്റെ 9W 569 വിമാനത്തിലായിരുന്നു അപൂര്‍വ ജനനം. യാത്രക്കിടെ യുവതിക്ക് പ്രസവവേദന കൂടുകയായിരുന്നു. തുടര്‍ന്ന് ഇക്കണോമി ക്ലാസിലായിരുന്ന യുവതിയെ ഫസ്റ്റ് ക്ലാസിലേക്ക് മാറ്റി. വിമാനത്തില്‍ ഡോക്ടര്‍മാര്‍ ആരുമുണ്ടായിരുന്നില്ല. യാത്രക്കാരിയായ ഒരു നഴ്‌സും മറ്റു വിമാന ജീവനക്കാരുമാണ് യുവതിക്ക് വേണ്ട സഹായം നല്‍കിയത്.
കൊച്ചി: മലയാളി യുവതി വിമാനത്തിനുള്ളില്‍ ജന്മം നല്‍കിയ ആണ്‍കുഞ്ഞിന് ആജീവനാന്ത സൗജന്യ യാത്രയുമായി ജെറ്റ് എയര്‍വേസ്. സൗദിയിലെ ദമാമില്‍ നിന്നു കൊച്ചിയിലേക്കുള്ള യാത്രക്കിടെയാണ് മലയാളി യുവതി വിമാനത്തിനുള്ളില്‍ കുഞ്ഞിന് ജന്മം നല്‍കിയത്. കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ 35000 അടി ഉയരത്തില്‍വെച്ചായിരുന്നു സുഖപ്രസവം. കുഞ്ഞിനെയും അമ്മയെയും മുംബൈയില്‍ ഇറക്കിയ ശേഷം ഹോളി സ്പിരിറ്റ് ആശുപത്രിയിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.
ജെറ്റ് എയര്‍വേസിന്റെ 9W 569 വിമാനത്തിലായിരുന്നു അപൂര്‍വ ജനനം. യാത്രക്കിടെ യുവതിക്ക് പ്രസവവേദന കൂടുകയായിരുന്നു. തുടര്‍ന്ന് ഇക്കണോമി ക്ലാസിലായിരുന്ന യുവതിയെ ഫസ്റ്റ് ക്ലാസിലേക്ക് മാറ്റി. വിമാനത്തില്‍ ഡോക്ടര്‍മാര്‍ ആരുമുണ്ടായിരുന്നില്ല. യാത്രക്കാരിയായ ഒരു നഴ്‌സും മറ്റു വിമാന ജീവനക്കാരുമാണ് യുവതിക്ക് വേണ്ട സഹായം നല്‍കിയത്.
തുടര്‍ന്ന് വിമാനം അടിയന്തരമായി മുംബൈയിലേക്ക് തിരിച്ചുവിടുകയായിരുന്നു. വിമാനം മുംബൈ വിമാനത്താവളത്തിലിറക്കിയ ശേഷം യുവതിയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റി. ഇതിനു ശേഷമാണ് വിമാനം കൊച്ചിയിലേക്ക് തിരിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.