ആസാം സ്വദേശി അമിറുള്‍ ഇസ്ലാമിനെ ഒന്നാം പ്രതിയാക്കി തയ്യാറാക്കിയ 1500 പേജുകളുള്ള കുറ്റപത്രം പ്രതിയെ അറസ്റ്റ് ചെയ്ത് 90 ദിവസത്തിന് ശേഷമാണ് കോടതിയിൽ സമർപ്പിക്കുന്നത്.
കൊച്ചി: പെരുമ്പാവൂരിൽ നിയമവിദ്യാർത്ഥിയായിരുന്ന ജിഷ കൊല്ലപ്പെട്ട കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ആസാം സ്വദേശി അമിറുള്‍ ഇസ്ലാമിനെ ഒന്നാം പ്രതിയാക്കി തയ്യാറാക്കിയ 1500 പേജുകളുള്ള കുറ്റപത്രം പ്രതിയെ അറസ്റ്റ് ചെയ്ത് 90 ദിവസത്തിന് ശേഷമാണ് കോടതിയിൽ സമർപ്പിക്കുന്നത്.
ഈ വർഷം ഏപ്രില്‍ 28നാണു കുറുപ്പംപടി വട്ടോളിപ്പടി കനാല്‍ പുറമ്പോക്കില്‍ താമസിക്കുന്ന കുറ്റിക്കാട്ടുവീട്ടില്‍ രാജേശ്വരിയുടെ മകള്‍ ജിഷ(30) ക്രൂരമായി കൊല്ലപ്പെട്ടത്. കുറുപ്പംപടി പോലീസ് രജിസ്റ്റര്‍ ചെയ്ത 909/16 നമ്പര്‍ കേസില്‍ അമിറുളിനെതിരേ ഐപിസി 449, 376, 302 എന്നിവയും പട്ടികജാതി/വര്‍ഗ പീഡനം തുടങ്ങിയ വകുപ്പുകളും ചേര്‍ത്താണ് കുറ്റപത്രം തയാറാക്കിയത്. വീട്ടില്‍ അതിക്രമിച്ചുകയറല്‍, ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ക്കാണു കേസ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.